---
title: "#warning | ഓവര്‍ടേക്കിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്"
english_title: "#AbuDhabi #Police #issued #warning #overtaking #drivers."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138237/abudhabi-police-issued-warning-overtaking-drivers"
published_at: "2023-08-11T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d63c1c8f105_uae.jpg"
keywords: []
---

# #warning | ഓവര്‍ടേക്കിംഗ് നടത്തുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്

> **Lead Summary:** **അബുദാബി: **ഓവര്‍ടേക്കിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

## Article Content

**അബുദാബി: **ഓവര്‍ടേക്കിംഗ് നടത്തുന്ന ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. നിയമ ലംഘകര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ.

ആവര്‍ത്തിച്ചുളള മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും നിയമം ലംഘിച്ചുളള ഓവര്‍ടേക്കിംഗ് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് അബുദാബി പൊലീസ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് വീണ്ടും രംഗത്ത് എത്തിയത്.

അബുദാബിയിലെ പ്രധാന റോഡില്‍ രണ്ട് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ ഓവര്‍ടേക്കിംഗ് നടത്തുന്ന വീഡിയോയും പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു.

ഒരു വാഹനം, സഞ്ചരിച്ചുകൊണ്ടിരുന്ന ലൈനില്‍ നിന്ന് മാറി മുന്നിലുളള വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതും മറ്റൊരു വാഹനം എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോകുന്നതിനായി മാറ്റി വച്ചിട്ടുള്ള പാതയിലൂടെ നിരവധി വാഹനങ്ങളെ മറി കടന്നു പോകുന്നതുമാണ് ദൃശ്യങ്ങളില്‍ ഉളളത്.

[**https://twitter.com/i/status/1689936861047697408**](https://twitter.com/i/status/1689936861047697408)

നിയമ വിരുദ്ധമായ ഇത്തരം ഓവര്‍ടേക്കിംഗുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും ഗുരുതരമായ നിയമ ലംഘനമാണെന്നും അബുദാബി പൊലീസ് ഓര്‍മിപ്പിച്ചു. ആബുലന്‍സുകള്‍ക്കും റാപ്പിഡ് റെസ്‌പോണ്‍സ് സംഘങ്ങള്‍ക്കും വേഗത്തില്‍ ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേരുന്നതിനായാണ് റോഡിന്റെ ഒരു ഭാഗം ഒഴിച്ചിട്ടിരിക്കുന്നത്.

ഈ ലൈനിലൂടെ മറ്റ് വാഹനങ്ങള്‍ യാത്ര ചെയ്താല്‍ അത് എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുമെന്നും പൊലീസ് ഓര്‍മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138237/abudhabi-police-issued-warning-overtaking-drivers)