---
title: "#accident | ദുബായിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം"
english_title: "#accident #Twopeople #died #car #accident #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138238/accident-twopeople-died-car-accident-dubai"
published_at: "2023-08-11T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d63c2f1417b_accident.jpg"
keywords: []
---

# #accident | ദുബായിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ദിശയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

## Article Content

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ അബുദാബി ദിശയിലേക്ക് പോകുന്ന റോഡിലായിരുന്നു അപകടം. വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

അപകടത്തെക്കുറിച്ച് പൊലീസ് കമാൻഡ് ആൻഡ് കൺട്രോൾ റൂമിലേയ്ക്ക് പുലർച്ചെ അഞ്ചിനാണ് ഫോൺ ലഭിച്ചതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപാർട്ട്മെന്റ് ഓഫ് ട്രാഫിക് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.

ട്രക്കിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കുന്നതിൽ പിക്കപ്പ് ഡ്രൈവർ പരാജയപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ സൂചന ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

അപകടസ്ഥലത്ത് പരുക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകുന്നതിനും അടിയന്തര വൈദ്യസഹായം നൽകുന്നതിനുമായി എമർജൻസി ടീമുകൾ, ഫസ്റ്റ് റെസ്‌പോണ്ടർമാർ, ട്രാഫിക് പൊലീസ് പട്രോളിംഗ് എന്നിവരെ ഉടൻ തന്നെ അപകടസ്ഥലത്തേയ്ക്ക് അയച്ചെന്നും കൂട്ടിച്ചേർത്തു. ഗുരുതര പരുക്കേറ്റവരെ തുടർ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138238/accident-twopeople-died-car-accident-dubai)