---
title: "#dubai | ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും"
english_title: "#dubai #Privateschools #Dubai #open #28th #thismonth"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138269/dubai-privateschools-dubai-open-28th-thismonth"
published_at: "2023-08-11T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6561473d7e_dubai.jpg"
keywords: []
---

# #dubai | ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും

> **Lead Summary:** **ദുബായ് : **ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകളാണ് ആഗസ്ത് 28ന് തുറക്കുക.

## Article Content

**ദുബായ് : **ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകളാണ് ആഗസ്ത് 28ന് തുറക്കുക.

ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ് തുറക്കുന്നതും ഇതേ ദിവസമാണ്. 2 വിഭാഗം സ്കൂളുകൾക്കും ഡിസംബർ 11 മുതൽ ജനുവരി 2 വരെ ശൈത്യകാല അവധിയാണ്.

സെപ്തംബറിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകൾക്ക് മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ വസന്തകാല അവധിയാണ്.

അധ്യയന വർഷത്തിൽ ജൂൺ 28 വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം മാർച്ച് 31വരെയാണ് അധ്യയന വർഷം.

2023-2024 അധ്യയന വർഷത്തിലേക്കുള്ള കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. തിയതികളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പിന്നീട് അറിയിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138269/dubai-privateschools-dubai-open-28th-thismonth)