---
title: "#banmovie | ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങൾ വിലക്കി കുവൈത്ത്; ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും പ്രദര്‍ശിപ്പിക്കില്ല"
english_title: "#kuwait #bans #barbie #movie"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138274/kuwait-bans-barbie-movie"
published_at: "2023-08-11T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d65c8d074f4_barbi.jpg"
keywords: []
---

# #banmovie | ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങൾ വിലക്കി കുവൈത്ത്; ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും പ്രദര്‍ശിപ്പിക്കില്ല

> **Lead Summary:** **കുവൈത്ത് സിറ്റി:** ബ്ലോക്ബസ്റ്റര്‍ ചിത്രം 'ബാര്‍ബി'ക്ക് കുവൈത്തില്‍ വിലക്ക്. പൊതു സാന്മാര്‍ഗികതയും സാമൂഹിക പാരമ്പര്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും കുവൈത്തില്‍ പ്രദര്‍ശിപ്പിക്കില്ല.

## Article Content

**കുവൈത്ത് സിറ്റി:** ബ്ലോക്ബസ്റ്റര്‍ ചിത്രം 'ബാര്‍ബി'ക്ക് കുവൈത്തില്‍ വിലക്ക്. പൊതു സാന്മാര്‍ഗികതയും സാമൂഹിക പാരമ്പര്യവും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ബാര്‍ബിക്ക് പുറമെ 'ടോക് ടു മീ' എന്ന സിനിമയും കുവൈത്തില്‍ പ്രദര്‍ശിപ്പിക്കില്ല.

കുവൈത്ത് സമൂഹത്തിനും പൊതുരീതികള്‍ക്കും വിരുദ്ധമായ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും പ്രചരിപ്പിക്കുന്നതാണ് രണ്ടു സിനിമകളുമെന്ന് സിനിമയുടെ സെന്‍സര്‍ഷിപ്പ് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്ന കുവൈത്ത് ഇന്‍ഫര്‍മേഷന്‍സ് കമ്മറ്റി മന്ത്രാലയം അറിയിച്ചതായി പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ലാഫി അല്‍ സുബൈ പറഞ്ഞു.

സാധാരണയായി വിദേശ സിനിമകള്‍ പരിശോധിക്കുമ്പോള്‍ പൊതു സാന്മാര്‍ഗികതയ്ക്ക് വിരുദ്ധമായ സീനുകള്‍ ഉണ്ടെങ്കില്‍ അവ സെന്‍സര്‍ ചെയ്യാനാണ് കമ്മറ്റി ഉത്തരവിടുക.

എന്നാല്‍ സിനിമ കൈകാര്യം ചെയ്യുന്നത് കുവൈത്ത് സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കാത്ത രീതിയിലുള്ള ആശയം, സന്ദേശം അല്ലെങ്കില്‍ അസ്വീകാര്യമായ പെരുമാറ്റം എന്നിവയാണെങ്കില്‍ ആ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് കമ്മറ്റിയുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138274/kuwait-bans-barbie-movie)