---
title: "#saudi | മരുഭൂമിയിൽ കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "#saudi #Missingman #found #dead #desert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138280/saudi-missingman-found-dead-desert"
published_at: "2023-08-11T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d66268a6796_DEATH.jpg"
keywords: []
---

# #saudi | മരുഭൂമിയിൽ കാണാതായയാളെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **റിയാദ് : **റിയാദ് മജ്മയിലെ അൽഖാഇയക്കു സമീപം മരുഭൂമിയിൽ കാണാതായ സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

**റിയാദ് : **റിയാദ് മജ്മയിലെ അൽഖാഇയക്കു സമീപം മരുഭൂമിയിൽ കാണാതായ സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തി.

മരുഭൂമിയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെ സൗദി പൗരനെ കാണാതായതായി ബന്ധുക്കൾ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു.

തുടർന്ന് സുരക്ഷാ വകുപ്പുകളും സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലുകളിലാണ് മരുഭൂമിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138280/saudi-missingman-found-dead-desert)