---
title: "#oman | ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു"
english_title: "#injured #falling #mountain #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138298/injured-falling-mountain-oman"
published_at: "2023-08-11T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d6711294f67_oman.jpg"
keywords: []
---

# #oman | ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു

> **Lead Summary:** **മസ്കറ്റ്:** ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്‌ധർ വിലായത്തിലെ മലമുകളിൽ നിന്ന് വീണ് ഒരു ഒമാൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

## Article Content

**മസ്കറ്റ്:** ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു. അൽ ദഖിലിയ ഗവർണറേറ്റിലെ അൽ ജബൽ അൽ അഖ്‌ധർ വിലായത്തിലെ മലമുകളിൽ നിന്ന് വീണ് ഒരു ഒമാൻ സ്വദേശിക്ക് ഗുരുതരമായി പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ റെസ്‌ക്യൂ ടീമുകൾ എത്തി രക്ഷപ്പെടുത്തി. ഹെലികോപ്ടറിലെത്തിയാണ് പൊലീസ് സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ഹെലികോപ്റ്റർ മാർഗം ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138298/injured-falling-mountain-oman)