---
title: "#accidentdeath |ഒമാനിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു"
english_title: "#Two #people #died #car #accident #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138425/two-people-died-car-accident-oman"
published_at: "2023-08-12T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d75e27d8b3b_accident.jpg"
keywords: []
---

# #accidentdeath |ഒമാനിൽ വാഹനാപകടം; രണ്ടുപേർ മരിച്ചു

> **Lead Summary:** **മസ്കറ്റ്: **ഒമാനിലെ അൽ വുസ്ത ഗവര്‍ണറേറ്റില്‍ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരണപ്പെട്ടത്.

## Article Content

**മസ്കറ്റ്: **ഒമാനിലെ അൽ വുസ്ത ഗവര്‍ണറേറ്റില്‍ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. ഗവര്‍ണറേറ്റിലെ ഹൈമ വിലായത്തിൽ രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് രണ്ട് പേർ മരണപ്പെട്ടത്.

കുട്ടികളടക്കം ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.

അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രീയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

പൊടിയും കാറ്റും കാരണം തിരശ്ചീനമായ ദൃശ്യപരതയുടെ തോത് കുറയുമെന്നതിനാൽ ഹൈമ-തുംറൈത്ത് ഹൈവേ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് (ROP)മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138425/two-people-died-car-accident-oman)