---
title: "#arrest | അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തി; പ്രവാസികൾ അറസ്റ്റിൽ "
english_title: "#arrest #engaged #illegal #brewing #sale #foreignliquor #Expatriates #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138454/arrest-engaged-illegal-brewing-sale-foreignliquor-expatriates-arrested"
published_at: "2023-08-12T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d791408eb4a_alcohol.jpg"
keywords: []
---

# #arrest | അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തി; പ്രവാസികൾ അറസ്റ്റിൽ 

> **Lead Summary:** **കുവൈത്ത് സിറ്റി : **അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ നിരവധി പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി : **അനധികൃത മദ്യനിര്‍മ്മാണവും വിദേശമദ്യ വില്‍പ്പനയും നടത്തിയ നിരവധി പ്രവാസികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു.

വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ട് പ്രവാസികളെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറസ്റ്റ് ചെയ്തത്. ഒരു അറബ് വംശജനും ഒരു ഏഷ്യക്കാരനുമാണ് പിടിയിലായത്.

ഇവരുടെ പക്കല്‍ നിന്ന് 206 കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. അനധികൃത മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട ഒമ്പത് പ്രവാസികളെ കൂടി അധികൃതര്‍ അറസ്റ്റ് ചെയ്തു.

ഏഷ്യക്കാരാണ് അറസ്റ്റിലായത്. അതേസമയം പ്രാദേശികമായി നിര്‍മ്മിച്ച മദ്യവുമായി രണ്ട് പേരെ അല്‍ അഹ്മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് പിടികൂടി.

പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138454/arrest-engaged-illegal-brewing-sale-foreignliquor-expatriates-arrested)