---
title: "#death | പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "#native #Hyderabad #died #heartattack #Yambu."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138471/native-hyderabad-died-heartattack-yambu"
published_at: "2023-08-12T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d79aaa5e8c0_death.jpg"
keywords: []
---

# #death | പ്രവാസി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **യാംബു: **ഹൈദരാബാദ് സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മിർസ ഇബ്‌റാഹിം ബൈഗ് ആണ് നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശനിയാഴ്ച രാവിലെ മരിച്ചത്.

## Article Content

**യാംബു: **ഹൈദരാബാദ് സ്വദേശി യാംബുവിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. മിർസ ഇബ്‌റാഹിം ബൈഗ് ആണ് നെഞ്ചുവേദനയെ തുടർന്ന് യാംബു നാഷനൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശനിയാഴ്ച രാവിലെ മരിച്ചത്.

യാംബുവിൽ 15 വർഷമായി ഒരു സ്വകാര്യ കമ്പനിയുടെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. മിർസ ഇബ്‌റാഹീം ബൈഗിന്‍റെ ഭാര്യയും മൂന്നു മക്കളും യാംബുവിൽ തന്നെ ഉണ്ട്.

പിതാവ്: പരേതനായ മിർസ റഹിം ബൈഗ്. മാതാവ്: സുലൈഖ ബീഗം. ഭാര്യ: ശാരിഖ സന. മക്കൾ: ഇസ്മാഈൽ ബൈഗ്, മിൻഹ ഫാത്തിമ, അമ്മാറ ഫാത്തിമ. യാംബു റോയൽ കമീഷൻ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

യാംബുവിലുള്ള സഹോദരൻ മിർസ ഇസ്ഹാഖ് ബൈഗും പ്രവാസി വെൽഫെയർ യാംബു മേഖല കമ്മിറ്റി നേതാക്കളും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138471/native-hyderabad-died-heartattack-yambu)