---
title: "#fire | ഒമാനിൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ട്ര​ക്ക്​ ക​ത്തി​ന​ശി​ച്ചു"
english_title: "#fire #Truck #loaded #vehicles #burntdown #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138489/fire-truck-loaded-vehicles-burntdown-oman"
published_at: "2023-08-12T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d7a8b332718_fire.jpg"
keywords: []
---

# #fire | ഒമാനിൽ വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ട്ര​ക്ക്​ ക​ത്തി​ന​ശി​ച്ചു

> **Lead Summary:** **മ​സ്‌​ക​ത്ത് : **മ​നാ വി​ലാ​യ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ട്ര​ക്ക്​ ക​ത്തി​ന​ശി​ച്ചു.

## Article Content

**മ​സ്‌​ക​ത്ത് : **മ​നാ വി​ലാ​യ​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​യ​റ്റി​യ ട്ര​ക്ക്​ ക​ത്തി​ന​ശി​ച്ചു.

അ​ൽ ദ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റ്​ സി​വി​ൽ ഡി​ഫ​ൻ​സ്, ആം​ബു​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളും സം​ഭ​വ​ത്തി​ൽ ക​ത്തി​ന​ശി​ച്ചു.വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.

ട്ര​ക്കി​ന്‍റെ മു​ൻ ഭാ​ഗ​ത്താ​ണ്​ തീ​പി​ടി​ച്ച​ത്. 10 കാ​റു​ക​ൾ​ ട്ര​ക്കി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ്​ വി​വ​രം.

ഇ​വ​യെ​ല്ലാം ക​ത്തി​ന​ശി​ച്ചു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138489/fire-truck-loaded-vehicles-burntdown-oman)