---
title: "#arrest | ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന; കുവൈത്തിൽ നിരവധിപേർ പിടിയിൽ"
english_title: "#Sale #intoxicants #Many #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138661/sale-intoxicants-many-arrested-kuwait"
published_at: "2023-08-13T16:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d8bd2f0021c_arrest.jpg"
keywords: []
---

# #arrest | ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന; കുവൈത്തിൽ നിരവധിപേർ പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന, നി​ർ​മാ​ണം എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യിരിക്കുകയാണ് . ഒപ്പം ഇ​വ​രി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 206 കു​പ്പി വൈ​ൻ ക​ണ്ടെ​ത്തുകയും ചെയ്തു . എന്നാൽ പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ അ​റ​ബി​യും മ​റ്റേ​യാ​ൾ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ വി​ൽ​പ​ന, നി​ർ​മാ​ണം എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ര​വ​ധി​പേ​ർ പൊ​ലീ​സ് പി​ടി​യി​ലാ​യിരിക്കുകയാണ് . ഒപ്പം ഇ​വ​രി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത 206 കു​പ്പി വൈ​ൻ ക​ണ്ടെ​ത്തുകയും ചെയ്തു . എന്നാൽ പി​ടി​യി​ലാ​യ​വ​രി​ൽ ഒ​രാ​ൾ അ​റ​ബി​യും മ​റ്റേ​യാ​ൾ ഏ​ഷ്യ​ക്കാ​ര​നു​മാ​ണ്.

പ്രാ​ദേ​ശി​ക വൈ​ൻ നി​ർ​മാ​ണ​ത്തി​ന് ഫാ​ക്ട​റി​ക​ൾ ന​ട​ത്തി​യ ഒ​മ്പ​തു​​പേ​രെ​യും പി​ടി​കൂ​ടി. ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ഇ​വ​ർ ര​ണ്ട് ഫാ​ക്ട​റി​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. അ​ഹ​മ്മ​ദി ഗ​വ​ർ​ണ​റേ​റ്റി​ൽ പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച ല​ഹ​രി​വ​സ്തു​ക്ക​ൾ കൈ​വ​ശം​വെ​ച്ച ര​ണ്ട​ു​പേ​രെ​യും പി​ടി​കൂ​ടി. പി​ടി​യി​ലാ​യ​വ​രെ ബ​ന്ധ​പ്പെ​ട്ട അധികൃതർക്ക് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138661/sale-intoxicants-many-arrested-kuwait)