---
title: "#dubai | ദുബായ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി  ഓൺലൈൻ സംവിധാനമൊരുക്കി മുനിസിപ്പാലിറ്റി"
english_title: "#dubai #DubaiMunicipality #setup #online #system #maintenance #buildings"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138749/dubai-dubaimunicipality-setup-online-system-maintenance-buildings"
published_at: "2023-08-13T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d917fc37fe4_dubai.jpg"
keywords: []
---

# #dubai | ദുബായ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി  ഓൺലൈൻ സംവിധാനമൊരുക്കി മുനിസിപ്പാലിറ്റി

> **Lead Summary:** **ദുബായ് : **കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി​​ ഓൺലൈൻ സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി.

## Article Content

**ദുബായ് : **കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ സ്വയം നടത്തുന്നതിനുള്ള അനുമതിക്കായി​​ ഓൺലൈൻ സംവിധാനമൊരുക്കി ദുബൈ മുനിസിപ്പാലിറ്റി.

കെട്ടിടങ്ങളുടെ നവീകരണ പ്രവൃത്തികൾക്കായി ​പെർമിറ്റ്​ നേടുന്നതിന്​​ മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്ന നിബന്ധനയാണ്​ ഇതോടെ ഇല്ലാതാവുക. ഘടനപരമായ വലിയ മാറ്റങ്ങൾ ഒഴി​കെ കെട്ടിടങ്ങളു​ടെ അറ്റകുറ്റ പണികൾക്കുള്ള അനുമതി ഇനി എളുപ്പമാകും.

ഭൂവുടകൾ, കരാറുകാർ, കൺസൾട്ടിങ്​ ഏജൻസികൾ, എൻജിനീയറിങ്​ സ്ഥാപനങ്ങൾ എന്നിവർക്കാണ്​ പുതിയ സേവനം ലഭ്യമാകുക​. ദുബൈ ബിൽഡിങ്​ പെർമിറ്റ്​ സംവിധാനത്തിൽ രജിസ്റ്റർ ചെയ്ത 1000 സംരംഭകർക്കായിരിക്കും​ നിലവിൽ അവസരം​.

കെട്ടിടങ്ങളുടെ സ്വയം പരിപാലന പെർമിറ്റിനായി മുനിസിപ്പാലിറ്റിയുടെ ലിങ്ക്​ മുഖേന വേണം അപേക്ഷ സമർപ്പിക്കാൻ. ലളിതമായ അറ്റകുറ്റപ്പണികൾ, സ്വയം പരിപാലനം, പ്രത്യേക അറ്റകുറ്റപ്പണികൾ എന്നിങ്ങനെ മൂന്ന്​ വിഭാഗങ്ങളിലാണ്​​ പെർമിറ്റ്​ അനുവദിക്കുക.

തറയിലെ മാറ്റം, പെയിന്‍റിങ്​, ഇന്‍റീരിയർ ആൻഡ്​ എക്സ്റ്റീരിയർ ഉൾപ്പെടെ ഘടനപരമല്ലാത്ത കേടുപാടുകൾ തീർക്കുന്നതിന്​ മുനിസിപ്പാലിറ്റി എൻജിനീയർമാരുടെ പരിശോധന വേണമെന്നത്​ പുതിയ സംവിധാനം വരുന്നതോടെ ഇല്ലാതാകും.

ഉപഭോക്താക്കൾക്ക്​ സർക്കാർ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതി​ന്‍റെ ഭാഗമായാണ്​ നീക്കമെന്ന്​ ദുബൈ മുനിസിപ്പാലിറ്റി ബിൽഡിങ്​ ​പെർമിറ്റ്​ ഡിപാർട്ട്​മെന്‍റ് എൻജിനീയർ ലയാലി​ അബ്​ദുറഹ്​മാൻ അൽ മുല്ല പറഞ്ഞു​.

പൊതുജനങ്ങൾക്ക്​​ മികച്ച ഗുണനിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുക, നടപടിക്രമങ്ങൾ എളുപ്പമാക്കുക, ചെലവ്​ കുറക്കുക എന്നിവയാണ്​ ഇതിലൂടെ നഗരസഭ ലക്ഷ്യമിടുന്നത്​.

ദുബൈ എമിറേറ്റിലെ നിർമാണ മേഖലയുടെ ഉത്​പാദന ക്ഷമത വർധിപ്പിക്കുന്നതിന്​ ഇത്തരം സേവനങ്ങളിലൂടെ സാധിക്കുമെന്ന്​ നഗരസഭാ അധികൃതർ വിലയിരുത്തുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138749/dubai-dubaimunicipality-setup-online-system-maintenance-buildings)