---
title: "#accident | ഒമാനിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം; 12 പേര്‍ക്ക് പരുക്ക് "
english_title: "#accident #Two #killed #two #road #accidents #Oman #12people #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138751/accident-two-killed-two-road-accidents-oman-12people-injured"
published_at: "2023-08-13T23:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d91a61578e2_accident.jpg"
keywords: []
---

# #accident | ഒമാനിൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം; 12 പേര്‍ക്ക് പരുക്ക് 

> **Lead Summary:** **മസ്‌കത്ത് : **സലാലയിലേക്കുള്ള പാതയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

## Article Content

**മസ്‌കത്ത് : **സലാലയിലേക്കുള്ള പാതയില്‍ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളില്‍ രണ്ട് പേര്‍ മരണപ്പടുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയിലാണ് രണ്ട് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ആദ്യ സംഭവത്തില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരണപ്പെടുകയും കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മറ്റൊരു സംഭവത്തില്‍ ഖര്‍ന് അല്‍ ആലം ഏരിയയില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു.

അപകട സ്ഥലങ്ങളിലെത്തിയ സിവില്‍ ഡിഫന്‍സ് ആൻ‌ഡ് ആംബുലന്‍സ് വിഭാഗം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും പരുക്കേറ്റവരെ ഒമാന്‍ പോലീസ് ഏവിയേഷന്‍ വിഭാഗം ഹെലികോപ്ടറില്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്തതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പരുക്കേറ്റവരെ കുറിച്ചും അപകടത്തെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138751/accident-two-killed-two-road-accidents-oman-12people-injured)