---
title: "#death | സൗദിയിൽ പ്രവാസി മലയാളി  ഹൃദയാഘാതം മൂലം നിര്യാതനായി"
english_title: "#death #Expatriate #Malayali #died #due #heartattack #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138758/death-expatriate-malayali-died-due-heartattack-saudi"
published_at: "2023-08-14T06:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d97b7746052_death.jpg"
keywords: []
---

# #death | സൗദിയിൽ പ്രവാസി മലയാളി  ഹൃദയാഘാതം മൂലം നിര്യാതനായി

> **Lead Summary:** **അൽ അഹ്​സ്സ : **സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് ആണ്​ അൽ അഹ്​സ്സയിൽ മരിച്ചത്​.

## Article Content

**അൽ അഹ്​സ്സ : **സൗദി കിഴക്കൻ പ്രവിശ്യയിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. കണ്ണൂർ തലശ്ശേരി ചാമ്പാട് സ്വദേശി കടുങ്ങോട്ടുവിട ബാലൻ-ശാന്ത ദമ്പതികളുടെ മകൻ ഷിനോദ് ആണ്​ അൽ അഹ്​സ്സയിൽ മരിച്ചത്​.

വെള്ളിയാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അൽ അഹ്​സ്സയിൽ 11 വർഷമായി ഇറാദാത്ത് ട്രാൻസ്പോർട്ടേഷൻ കമ്പനിയിൽ ഡ്രൈവർ ജോലി ചെയ്യുകയായിരുന്നു. ഷിനോദിന് ഭാര്യയും രണ്ട് പെൺകുട്ടികളുമുണ്ട്​.

ഹുഫൂഫിലെ അൽ അഹ്​സ്സ സ്പെഷലൈസ്​ഡ്​ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകരും ഷിനോദിന്റെ സഹപ്രവർത്തകരും രംഗത്തുണ്ട്.

ഷിനോദിന്റെ നിര്യാണത്തിൽ ദമ്മാം ഒ.ഐ.സി.സി കണ്ണൂർ ജില്ലാകമ്മിറ്റിയും അൽ അഹ്​സ്സ ഏരിയാ കമ്മറ്റിയും അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138758/death-expatriate-malayali-died-due-heartattack-saudi)