---
title: "#dubai | പ്രതികൂല കാലാവസ്ഥ; ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍"
english_title: "#adverse #weather #conditions #Airline #informed  #flights #this #destination #cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/138983/adverse-weather-conditions-airline-informed-flights-this-destination-cancelled"
published_at: "2023-08-14T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da438d89f46_flight.jpg"
keywords: []
---

# #dubai | പ്രതികൂല കാലാവസ്ഥ; ഈ സ്ഥലത്തേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ലൈന്‍

> **Lead Summary:** **ദുബൈ:** പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്.

## Article Content

**ദുബൈ:** പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒസാകയിലേക്കുള്ള വിമാന സര്‍വീസ് താത്കാലികമായി റദ്ദാക്കിയതായി അറിയിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ലാന്‍ ചുഴലിക്കാറ്റ് ജപ്പാനിലേക്ക് നീങ്ങുന്നതിനെ തുടര്‍ന്നാണ് എയര്‍ലൈന്‍ സര്‍വീസ് റദ്ദാക്കിയത്.

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ ഒസാകയിലേക്കും തിരിച്ചുമുള്ള EK316, EK 317 വിമാനങ്ങള്‍ തിങ്കളാഴ്ച റദ്ദാക്കിയിരുന്നു. ഇത് ചൊവ്വാഴ്ചത്തേക്കും നീട്ടിയതായാണ് എയര്‍ലൈന്‍ അറിയിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 14, 15 തീയതികളില്‍ ഒസാകയിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഒസാകയിലേക്കുള്ള യാത്രക്കാരെ സ്വീകരിക്കില്ലെന്ന് എയര്‍ലൈന്‍ അറിയിച്ചു.

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ട്രാവല്‍ ഏജന്റുമാരുമായോ പ്രാദേശിക എമിറേറ്റ്‌സ് ഓഫീസുകളുമായോ റീബുക്കിങിനായി ബന്ധപ്പെടണമെന്നും എയര്‍ലൈന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/138983/adverse-weather-conditions-airline-informed-flights-this-destination-cancelled)