---
title: "#flydubai | പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി"
english_title: "#flydubai #Flight #Dubai #canceled #after #bird #strike"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139024/flydubai-flight-dubai-canceled-after-bird-strike"
published_at: "2023-08-14T22:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da6431c6b92_flydubai.jpg"
keywords: []
---

# #flydubai | പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി

> **Lead Summary:** **ദുബൈ : **പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി. ഫ്‌ലൈ ദുബൈ വിമാനമാണ് റദ്ദാക്കിയത്.

## Article Content

**ദുബൈ : **പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ദുബൈയിലേക്കുള്ള വിമാനം യാത്ര റദ്ദാക്കി. ഫ്‌ലൈ ദുബൈ വിമാനമാണ് റദ്ദാക്കിയത്.

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ധാക്ക വിമാനത്താവളം) നിന്ന് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരികെയിറക്കിയത്.

ഓഗസ്റ്റ് 12ന് ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് റദ്ദാക്കിയതെന്ന് എയര്‍ലൈന്‍ വക്താവിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വിശദമായ പരിശോധനകള്‍ക്കും ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും ശേഷം വിമാനം ദുബൈയിലേക്ക് തിരികെയെത്തുമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.

താമസസൗകര്യം ആവശ്യമായ യാത്രക്കാര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും അവരുടെ ടിക്കറ്റ് റീബുക്കിങുകള്‍ സംബന്ധിച്ച് നിലവില്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ഫ്‌ലൈ ദുബൈ അറിയിച്ചു. യാത്രക്കാര്‍ക്ക് ഉണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ക്ഷമാപണം നടത്തി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139024/flydubai-flight-dubai-canceled-after-bird-strike)