---
title: "#testing | വ്യാപക പരിശോധന; കുവൈത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു"
english_title: "#extensive #testing #Drivinglicenses #913 expatriates #suspended #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139028/extensive-testing-drivinglicenses-913-expatriates-suspended-kuwait"
published_at: "2023-08-14T23:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da6e8b65925_kuwait.jpg"
keywords: []
---

# #testing | വ്യാപക പരിശോധന; കുവൈത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ ഈ വർഷം 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തിരിക്കുന്നത് . എന്നാൽ ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്തില്‍ ഈ വർഷം 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് ലൈസൻസ് സസ്‌പെന്റ് ചെയ്തിരിക്കുന്നത് . എന്നാൽ ചില കേസുകളില്‍ മൂന്ന് മാസം മുതൽ ഒരു വർഷം വരെയാണ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തത്. മറ്റ് ചില കേസുകളിൽ ലൈസന്‍സുകള്‍ സ്ഥിരം റദ്ദാക്കുകയും ചെയ്തു.

വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണ്.ഒപ്പം രണ്ട് പെനാൽറ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിക്കുകയോ ചെയ്താൽ നാല് പോയിന്റുകളും ചുമത്തപ്പെടും. 14 പെനാൽറ്റി പോയിന്റുള്ളവർക്കാണ് ആദ്യ സസ്പെൻഷൻ ലഭിക്കുക. അതുപോലെ മൂന്ന് മാസത്തേക്ക് ലൈസൻസ് പിൻവലക്കപ്പെടുകയും ചെയ്യും .

വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ച് 12 പോയിന്റുകൾ കൂടെ വന്നാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകൾ വന്നാൽ ഒമ്പത് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ലഭിക്കും. എട്ട് പോയിന്റുകൾ കൂടെ വന്നാൽ രണ്ടു വർഷത്തേക്കാണ് സസ്പെൻഷൻ. ആറ് പോയിന്റുകൾ കൂടെ വന്നാൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139028/extensive-testing-drivinglicenses-913-expatriates-suspended-kuwait)