---
title: "#qatar | ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി വിപുൽ സ്ഥാനമേറ്റു"
english_title: "#qatar #Vipul #appointed #new #Indian #Ambassador #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139029/qatar-vipul-appointed-new-indian-ambassador-qatar"
published_at: "2023-08-14T23:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64da6ee4c1c4b_qatar.jpg"
keywords: []
---

# #qatar | ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി വിപുൽ സ്ഥാനമേറ്റു

> **Lead Summary:** **ദോഹ : **ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി വിപുൽ സ്ഥാനമേറ്റു.

## Article Content

**ദോഹ : **ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡാറായി വിപുൽ സ്ഥാനമേറ്റു.

തിങ്കളാഴ്ച വിദേശകാര്യ സഹമന്ത്രി സുൽതാൻ ബിൻ സഅദ് അൽ മുറൈഖിക്ക് അംബാസഡറായി ചുമതലപ്പെടുത്തിയതിന്റെ സ്ഥാന പത്രം കൈമാറിയാണ് വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ നയതന്ത്ര സ്ഥാനപതിയായി അധികാരമേറ്റത്. തുടർന്ന് ഇരുവരും തമ്മിൽ കൂടികാഴ്ച നടത്തുകയും ചെയ്തു.

ഇന്ത്യയും ഖത്തറും തമ്മിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും, ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും ചെയ്തതായി ഇന്ത്യൻ എംബസി ട്വിറ്ററിൽ പങ്കുവെച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139029/qatar-vipul-appointed-new-indian-ambassador-qatar)