---
title: "#violation | നി​യ​മ​ലം​ഘ​നം; ആ​റു​മാ​സ​ത്തി​നി​ടെ 4172 വാഹനങ്ങൾ   പി​ടി​കൂ​ടി​"
english_title: "#Violation #law #4172 #vehicles cases #during #six months"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139052/violation-law-4172-cases-during-six-months"
published_at: "2023-08-15T07:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dadf8f34941_violation.jpg"
keywords: []
---

# #violation | നി​യ​മ​ലം​ഘ​നം; ആ​റു​മാ​സ​ത്തി​നി​ടെ 4172 വാഹനങ്ങൾ   പി​ടി​കൂ​ടി​

> **Lead Summary:** **​ ദു​ബൈ: [ **ദുബൈയിൽ വി​വി​ധ രീ​തി​യി​ൽ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 4172 വാ​ഹ​ന​ങ്ങളാണ് ​ ആ​റു മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​ൻ​ജി​ന്‍റെ വേ​ഗ​ത കൂ​ട്ടാ​നാ​യി വ​ലി​യ രീ​തി​യി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ശ​ല്യ​മാ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടിയിരിക്കുന്ന​ത്.

## Article Content

**​ ദു​ബൈ: [ **ദുബൈയിൽ വി​വി​ധ രീ​തി​യി​ൽ ട്രാ​ഫി​ക്​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 4172 വാ​ഹ​ന​ങ്ങളാണ് ​ ആ​റു മാ​സ​ത്തി​നി​ടെ പി​ടി​കൂ​ടി​യെ​ന്ന്​ ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. എ​ൻ​ജി​ന്‍റെ വേ​ഗ​ത കൂ​ട്ടാ​നാ​യി വ​ലി​യ രീ​തി​യി​ൽ രൂ​പ​മാ​റ്റം വ​രു​ത്തി​യ​തും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ശ​ല്യ​മാ​കു​ന്ന​തു​മാ​യ വാ​ഹ​ന​ങ്ങ​ളാ​ണ്​ പി​ടി​കൂ​ടിയിരിക്കുന്ന​ത്.

ര​ണ്ടാം പാ​ദ​വ​ർ​ഷ​ത്തി​ൽ ജ​ന​റ​ൽ ട്രാ​ഫി​ക്കി​ന്‍റെ പ്ര​ക​ട​നം വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ദു​ബൈ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ലെ​ഫ്​​റ്റ​ന​ന്‍റ്​ ജ​ന​റ​ൽ അ​ബ്​​ദു​ല്ല ഖ​ലീ​ഫ അ​ൽ മ​ർ​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. എ​മി​റേ​റ്റി​ലെ അ​പ​ക​ട മ​ര​ണ​നി​ര​ക്ക്​ ല​ക്ഷ​ത്തി​ൽ ഒ​ന്നാ​യി കു​റ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്​ അ​നു​സൃ​ത​മാ​യി

റോ​ഡു​ക​ളി​ലെ പൊ​തു​ജ​ന സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കി​ന്​ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​ണ്ടെ​ന്നും​ അ​ൽ മ​ർ​റി പ​റ​ഞ്ഞു. അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​നാ​യി പൊ​തു ജ​ന​ങ്ങ​ൾ​ക്ക്​ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്‍റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തു​ന്ന ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139052/violation-law-4172-cases-during-six-months)