---
title: "#dubai | യാത്രാക്കാര്‍ കൂടുന്നു; അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ എയര്‍ലൈന്‍സ് "
english_title: "#emirates #airlines #announces #additional #service"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139212/emirates-airlines-announces-additional-service"
published_at: "2023-08-15T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8c5031aa0_emirates.jpg"
keywords: []
---

# #dubai | യാത്രാക്കാര്‍ കൂടുന്നു; അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈ എയര്‍ലൈന്‍സ് 

> **Lead Summary:** **ദുബൈ: **ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ആഴ്ചയില്‍ അഞ്ച് വീതം സര്‍വീസുകളാണ് ഉണ്ടാകുക. 2023 ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ 2024 മാര്‍ച്ച് 30 വരെ നീളും.

## Article Content

**ദുബൈ: **ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് അധിക സര്‍വീസുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ആഴ്ചയില്‍ അഞ്ച് വീതം സര്‍വീസുകളാണ് ഉണ്ടാകുക. 2023 ഒക്ടോബര്‍ 31 മുതല്‍ ആരംഭിക്കുന്ന അധിക സര്‍വീസുകള്‍ 2024 മാര്‍ച്ച് 30 വരെ നീളും.

വിന്റര്‍ സീസണില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതും തിരക്കേറുന്നതും പരിഗണിച്ചാണ് താത്കാലികമായി അധിക സര്‍വീസുകള്‍ തുടങ്ങുന്നത്. നിലവില്‍ എമിറേറ്റ്‌സ് ലണ്ടന്‍ ഹീത്രൂവിലേക്ക് പ്രതിദിനം ആറ് സര്‍വീസുകള്‍ നടത്തുന്നുണ്ട്. A380 വിമാനങ്ങളാണ് ഉപയോഗിക്കുന്നത്.

അധിക സര്‍വീസുകള്‍ ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാകും അധിക സര്‍വീസുകള്‍ ഉണ്ടാകുക. ബോയിങ് 777-300ER വിമാനമാകും ഈ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. എമിറേറ്റ്‌സിന്റെ EK41 വിമാനം ഉച്ചയ്ക്ക് 1.20ന് ദുബൈയില്‍ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം വൈകിട്ട് 5.20ന് ലണ്ടന്‍ ഹീത്രൂവിലെത്തും.

അവിടെ നിന്നും തിരികെ EK42 വിമാനം രാത്രി 8.15ന് പുറപ്പെട്ട് പ്രാദേശിക സമയം പിറ്റേന്ന് രാവിലെ 7.15ന് ദുബൈയിലെത്തും. [www.emirates.com ](www.emirates.com)എന്ന വെബ്‌സൈറ്റ്, എമിറേറ്റ്‌സ് സെയില്‍സ് ഓഫീസുകള്‍, ട്രാവല്‍ ഏജന്റുകള്‍, ഓണ്‍ലൈന്‍ ട്രാവല് ഏജന്റുകള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. 126 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ യുകെയിലേക്കുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139212/emirates-airlines-announces-additional-service)