---
title: "#saudiarabia | സൗദി ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾ തകർന്നു  "
english_title: "#strongwind #trees #fell #vehicles #damaged."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139216/strongwind-trees-fell-vehicles-damaged"
published_at: "2023-08-15T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64db8f5052871_soudi.jpg"
keywords: []
---

# #saudiarabia | സൗദി ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾ തകർന്നു  

> **Lead Summary:** **അബഹ: **ശക്തമായി വീശിയടിച്ച കാറ്റത്ത്​ മരം കടപുഴകി വീണ്​ വാഹനങ്ങൾ തകർന്നു. സൗദി ​െതക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ്​ ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾക്ക്​ കേടുപാട്​ സംഭവിച്ചത്​.

## Article Content

**അബഹ: **ശക്തമായി വീശിയടിച്ച കാറ്റത്ത്​ മരം കടപുഴകി വീണ്​ വാഹനങ്ങൾ തകർന്നു. സൗദി ​െതക്കൻ പ്രവിശ്യയിൽ ദിവസങ്ങളായി ശക്തമായ മഴ തുടരുന്നതിനിടയിലാണ്​ ഖമീസ്​ മുശൈത്തിൽ മരം വീണ്​ വാഹനങ്ങൾക്ക്​ കേടുപാട്​ സംഭവിച്ചത്​.

ഇടിയും മിന്നലും കനത്ത കാറ്റുമാണ്​ മേഖലയിലുണ്ടാകുന്നത്​. ഖമീസ് മുശൈത്​ ന്യൂ സനാഇയ്യയിലാണ്​ യുക്കാലിപ്​റ്റസ്​ മരം കാറ്റിൽ കടപുഴകി വീണ് രണ്ട് വാഹനങ്ങൾ തകർന്നത്​.

മെക്കാനിക്കൽ വർക്ക്ഷോപ്പിന് മുമ്പിൽ നിർത്തിയിട്ട വാഹനങ്ങളാണ് തകർന്നത്. ആളപായമില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139216/strongwind-trees-fell-vehicles-damaged)