---
title: "#saudiarabia | സൗദിയിൽ കെട്ടിടം തകർന്ന്​ രണ്ടു​ മരണം; രണ്ടു​​ പേർക്ക്​ പരിക്ക് "
english_title: "#dead #building #collapse #Saudiarabia #Twopeople #injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139239/dead-building-collapse-saudiarabia-twopeople-injured"
published_at: "2023-08-15T21:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dba2c8bb6e0_saudi.jpg"
keywords: []
---

# #saudiarabia | സൗദിയിൽ കെട്ടിടം തകർന്ന്​ രണ്ടു​ മരണം; രണ്ടു​​ പേർക്ക്​ പരിക്ക് 

> **Lead Summary:** **ജിദ്ദ: **സൗദി തെക്കൻ പ്രവിശ്യയിൽ നജ്​റാൻ മേഖലയിൽ കെട്ടിടം തകർന്ന്​ രണ്ടു​ പേർ മരിച്ചു. രണ്ടു​​ പേർക്ക്​ പരിക്കേറ്റു.​ ഹബൂന ഗവർണറേറ്റ്​ പരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​.​ തിങ്കളാഴ്​ച ഉച്ചയ്ക്കാണ്​ മർകസ്​ ഹദാരി പദ്ധതി കെട്ടിടത്തി​ൻറ മേൽക്കുര​ തകർന്ന്​ വീണത്​.

## Article Content

**ജിദ്ദ: **സൗദി തെക്കൻ പ്രവിശ്യയിൽ നജ്​റാൻ മേഖലയിൽ കെട്ടിടം തകർന്ന്​ രണ്ടു​ പേർ മരിച്ചു. രണ്ടു​​ പേർക്ക്​ പരിക്കേറ്റു.​ ഹബൂന ഗവർണറേറ്റ്​ പരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ്​ തകർന്നത്​.​ തിങ്കളാഴ്​ച ഉച്ചയ്ക്കാണ്​ മർകസ്​ ഹദാരി പദ്ധതി കെട്ടിടത്തി​ൻറ മേൽക്കുര​ തകർന്ന്​ വീണത്​.

മുനിസിപ്പാലിറ്റിക്ക്​​ കീഴിലുള്ളതാണ്​ കെട്ടിടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്​. കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി അവശിഷ്​ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത്​ ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസും റെഡ്​ ക്രസൻറും അറിയിച്ചു.

കെട്ടിടത്തി​െൻറ മേൽക്കൂരയൂടെ തകരാറ്​ മുമ്പ് ​പദ്ധതി സൂപ്പർവൈസറി ടീമി​െൻറ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി പ്രതികരിച്ചു.

രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്​കരിക്കാൻ നജ്റാൻ ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ് ബിൻ മുസാഇദ്​ ഉത്തരവിട്ടു.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്ക​ട്ടെയെന്നും അദ്ദേഹം പ്രാർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139239/dead-building-collapse-saudiarabia-twopeople-injured)