---
title: "#IndependenceDay | ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകളുമായി സുൽത്താൻ അൽ നെയാദി "
english_title: "#IndependenceDay #SultanAlNeyadi #wishes #Indians #HappyIndependenceDay #space"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139257/independenceday-sultanalneyadi-wishes-indians-happyindependenceday-space"
published_at: "2023-08-15T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dbb632b4b49_sultan.jpg"
keywords: []
---

# #IndependenceDay | ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകളുമായി സുൽത്താൻ അൽ നെയാദി 

> **Lead Summary:** **ദുബായ് : **ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകളുമായി സുൽത്താൻ അൽ നെയാദി. അവിടെ നിന്ന് പകർത്തിയ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡ‍ൽഹിയുടെ ചിത്രവും.

## Article Content

**ദുബായ് : **ബഹിരാകാശത്ത് നിന്ന് ഇന്ത്യക്കാർക്ക് സ്വാതന്ത്ര്യദിനാശംസകളുമായി സുൽത്താൻ അൽ നെയാദി. അവിടെ നിന്ന് പകർത്തിയ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡ‍ൽഹിയുടെ ചിത്രവും.

മലയാളത്തിലും ഹിന്ദി, ഉറുദു, കന്നഡ, തമിഴ്, ബംഗാളി തുടങ്ങിയ ഭാഷകളിലും നമസ്കാരം എന്നെഴുതിയാണ് അദ്ദേഹം ഇംഗ്ലിഷിലുള്ള ആശംസകളോടൊപ്പം ചിത്രം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഇന്ത്യക്കാർക്കും രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് സ്വാതന്ത്ര്യദിനാശംസകൾ നേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബഹിരാകാശത്ത് നിന്ന് ഞാൻ പകർത്തിയ ഡൽഹിയുടെ ചിത്രം ഇതോടൊപ്പം പങ്കുവയ്ക്കുന്നു–സുൽത്താൻ അൽ നെയാദി കുറിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139257/independenceday-sultanalneyadi-wishes-indians-happyindependenceday-space)