---
title: "#airindia | വീണ്ടും യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ​ എയർഇന്ത്യ എക്സ്​പ്രസ്​"
english_title: "#AirIndia #Express #tested #patience #passengers #again"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139436/airindia-express-tested-patience-passengers-again"
published_at: "2023-08-16T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcc067b29c6_airindia.jpg"
keywords: []
---

# #airindia | വീണ്ടും യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് ​ എയർഇന്ത്യ എക്സ്​പ്രസ്​

> **Lead Summary:** **മസ്കത്ത്​: [ **അനിശ്ചിതമായി വിമാനം വൈകിപ്പിക്കുന്ന എയർഇന്ത്യ എക്സ്​പ്രസിന്‍റെ ക്രൂരവിനോദത്തിന്​ അറുതിയില്ലാതായിരിക്കുകയാണ് . ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്​ മസ്കത്തിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45ന്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.

## Article Content

**മസ്കത്ത്​: [ **അനിശ്ചിതമായി വിമാനം വൈകിപ്പിക്കുന്ന എയർഇന്ത്യ എക്സ്​പ്രസിന്‍റെ ക്രൂരവിനോദത്തിന്​ അറുതിയില്ലാതായിരിക്കുകയാണ് . ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക്​ മസ്കത്തിൽ നിന്ന്​ കോഴിക്കോടേക്ക്​ പുറ​പ്പെടേണ്ട വിമാനം പറന്നത്​ രാത്രി 11.45ന്​. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാർ ഇതുമൂലം മണിക്കൂറുകൾ വിമാനത്താവളത്തിൽ കുടുങ്ങി.

ഒരു മണിക്ക്​ പുറപ്പെടേണ്ട വിമാനം വൈകുമെന്നും 4.20ന്​ പുറപ്പെടുമെന്നും യാത്രക്കാർക്ക്​ അറിയിപ്പ്​ ലഭിച്ചിരുന്നു. എന്നാൽ ഇതനുസരിച്ച്​ വിമാനത്താവളത്തിലെത്തിയ യാത്രക്കാരോട്​ രാത്രി 10.20ന്​ മാത്രമേ പുറപ്പെടാനാവൂ എന്നും ​ പിന്നീട്​ കാത്തിരുന്നെങ്കിലും വീണ്ടും വൈകി 11.45നാണ്​ അവസാനം വിമാനം പുറപ്പെട്ടത്​. ബോഡിങ്​പാസ് നല്‍കിയ ശേഷമാണ്‌ സമയ‌മാറ്റം അറിയിച്ചതെന്ന്​ യാത്രക്കാരനായ തൃശൂർ സ്വദേശി കബീര്‍ പറഞ്ഞു.

രണ്ടാഴ്ചത്തെ ലീവിൽ ചികിത്സാവശ്യാർഥം നാട്ടിലേക്ക്​ പുറപ്പെട്ട തനിക്ക്​ ഒരു ദിവസം വിമാനത്താവളത്തിൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുപോലെ അടിയന്തിര ആവശ്യങ്ങൾക്ക്​ പുറപ്പെട്ട മറ്റു നിരവധി പേരും വിമാനത്തിലുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച കണ്ണൂരിലേക്ക്​ പോകേണ്ട എയർഇന്ത്യ എക്സ്​പ്രസ്​ വിമാനം 12മണിക്കൂർ വൈകിയിരുന്നു. തുടർച്ചയായ വൈകലിൽ യാത്രക്കാർക്കിടയിൽ പ്രതിഷേധം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139436/airindia-express-tested-patience-passengers-again)