---
title: "#sharjah | ഷാർജയിൽ മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം "
english_title: "#sharjah #Newrestrictions #activities #mosques #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139480/sharjah-newrestrictions-activities-mosques-sharjah"
published_at: "2023-08-16T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcf6c5685cc_sharjah.jpg"
keywords: []
---

# #sharjah | ഷാർജയിൽ മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങൾക്ക് പുതിയ നിയന്ത്രണം 

> **Lead Summary:** **ഷാർജ : **മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങളിലും മതപരമായ പൊതുപരിപാടികൾക്കും പുതിയ നിയന്ത്രണം ഇറക്കി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ.

## Article Content

**ഷാർജ : **മുസ്‌ലിം പള്ളികളിലെ പ്രവർത്തനങ്ങളിലും മതപരമായ പൊതുപരിപാടികൾക്കും പുതിയ നിയന്ത്രണം ഇറക്കി ഷാർജ എക്സിക്യൂട്ടീവ് കൗൺസിൽ.

പള്ളികൾക്കുള്ളിൽ നിരോധിച്ചതും നിയന്ത്രിച്ചതുമായ പ്രവൃത്തികൾ പൂർണമായും തടയും. മതപരമായ പരിപാടികൾക്ക് അനുമതി എടുക്കുന്നതിനുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തി.

ഖുർആൻ, ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾ എന്നിവ അച്ചടിക്കുന്നതിനുള്ള മുൻകൂർ അനുമതി സംബന്ധിച്ചും നിയന്ത്രണത്തിൽ പറയുന്നു. പള്ളി നിർമാണം, അറ്റകുറ്റപ്പണി എന്നിവയ്ക്ക് മുൻകൂർ അനുമതി വേണം.

പൊതു സ്വകാര്യ മുസല്ലകളുടെ സംഘാടനം, നിയമ ലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ, ഭരണപരമായ നടപടികൾ, കണ്ടുകെട്ടൽ എന്നവയിലും പുതിയ മാനദണ്ഡങ്ങൾ വന്നു.

ഷാർജ ഉപഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139480/sharjah-newrestrictions-activities-mosques-sharjah)