---
title: "#SAUDI | വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ ലൈ​സ​ൻ​സി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പെ​ട​രു​ത്​​ -ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ്"
english_title: "#SAUDI #Foreign #pilgrims #deal #unlicensed #companies #Warning #Umrah #Pilgrims"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139489/saudi-foreign-pilgrims-deal-unlicensed-companies-warning-umrah-pilgrims"
published_at: "2023-08-16T22:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dcfef164520_saudi.jpg"
keywords: []
---

# #SAUDI | വി​ദേ​ശ തീ​ർ​ഥാ​ട​ക​ർ ലൈ​സ​ൻ​സി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പെ​ട​രു​ത്​​ -ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ്

> **Lead Summary:** **ജി​ദ്ദ : **ലൈ​സ​ൻ​സി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പെ​ട​രു​തെ​ന്ന്​ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്.

## Article Content

**ജി​ദ്ദ : **ലൈ​സ​ൻ​സി​ല്ലാ​ത്ത ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പെ​ട​രു​തെ​ന്ന്​ വി​ദേ​ശ​ത്തു​നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്ക് ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്.

മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ലാ​ണ്​​ ഇ​ക്കാ​ര്യം പോ​സ്​​റ്റ്​ ചെ​യ്​​ത​ത്​. ഉം​റ​ക്ക്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഏ​ജ​ൻ​റു​മാ​രു​ടെ ലി​സ്​​റ്റ്​ പ​രി​ശോ​ധി​ച്ച്​ മ​ന്ത്രാ​ല​യ​ത്തി​​ന്റെ​ ലൈ​സ​ൻ​സു​ണ്ടോ​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

ലൈ​സ​ൻ​സു​ള്ള ക​മ്പ​നി​ക​ളു​മാ​യി ഇ​ട​പെ​ടു​ന്ന​ത്​ അ​വ​കാ​ശ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ​ത്ത് ലൈ​സ​ൻ​സു​ള്ള ഏ​ജ​ന്റു​മാ​രു​ടെ ലി​സ്​​റ്റ്​ https://eservices.haj.gov.sa എ​ന്ന പോ​ർ​ട്ട​ലി​ൽ കാ​ണാ​നാ​കു​മെ​ന്നും മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139489/saudi-foreign-pilgrims-deal-unlicensed-companies-warning-umrah-pilgrims)