---
title: "#arrest | കുവൈത്തില്‍ വിസാ നിയമലംഘകരായ 66 പേര്‍ കൂടി അറസ്റ്റില്‍"
english_title: "#arrest #66more #visa #violators #arrested #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139493/arrest-66more-visa-violators-arrested-kuwait"
published_at: "2023-08-16T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd00848588e_arrest.jpg"
keywords: []
---

# #arrest | കുവൈത്തില്‍ വിസാ നിയമലംഘകരായ 66 പേര്‍ കൂടി അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി : ** കുവൈത്തില്‍ വിസാ നിയമലംഘകരായ 66 പേര്‍ കൂടി അറസ്റ്റില്‍.

## Article Content

**കുവൈത്ത് സിറ്റി : ** കുവൈത്തില്‍ വിസാ നിയമലംഘകരായ 66 പേര്‍ കൂടി അറസ്റ്റില്‍.

ജനറല്‍ അഡ്മിനിസ്ട്രഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍ മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ച് നടത്തിയ പരിശോധനകളിലാണ് താമസ, തൊഴില്‍ നിയമലംഘകരായ ഇവര്‍ പിടിയിലായത്.

ഫര്‍വാനിയ, അല്‍ ഖുറൈന്‍, ജബ്രിയ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് ഇവരെ പിടികൂടിയത്. തുടര്‍ നിയമ നടപടികള്‍ക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ നിയമലംഘകരായ 85 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു. താമസ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചവരാണ് പിടിയിലായത്.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് ഇവര്‍ പിടിയിലായത്. ഫര്‍വാനിയ, ജലീബ് അല്‍ ഷുയൂഖ്, ഖൈത്താന്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ഇതിന് പുറമെ അഹ്മദി ഗവര്‍ണറേറ്റിലെ മഖ്ബൂല, മംഗഫ് ഏരിയകളിലും അികൃതര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പിടിയിലായവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139493/arrest-66more-visa-violators-arrested-kuwait)