---
title: "#saudi | സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് "
english_title: "#saudi #Publictransportviolations #rise #SaudiArabia #Port"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139494/saudi-publictransportviolations-rise-saudiarabia-port"
published_at: "2023-08-16T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd02923ce95_saudi.jpg"
keywords: []
---

# #saudi | സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട് 

> **Lead Summary:** **റി​യാ​ദ് : **സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2021നെ ​അ​പേ​ക്ഷി​ച്ച് 2022ൽ ​നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 159 ശ​ത​മാ​ന​ത്തി​​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യി.

## Article Content

**റി​യാ​ദ് : **സൗ​ദി​യി​ൽ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2021നെ ​അ​പേ​ക്ഷി​ച്ച് 2022ൽ ​നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 159 ശ​ത​മാ​ന​ത്തി​​ന്റെ വ​ർ​ധ​ന​വു​ണ്ടാ​യി.

റോ​ഡു മാ​ർ​ഗ​മു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ വ​ൻ വ​ർ​ധ​ന​വാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 4,14,000 നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ഴി​ഞ്ഞ വ​ർ​ഷം റി​പ്പോ​ർ​ട്ട് ചെ​യ്തു.

എ​ന്നാ​ൽ, 2021ൽ ​ഇ​ത് 1,60,000 ആ​യി​രു​ന്നു. 159 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ 37 ശ​ത​മാ​നം റോ​ഡ് മാ​ർ​ഗ​മു​ള്ള ച​ര​ക്ക് ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​ണ്. 29 ശ​ത​മാ​നം ഓ​ൺ​ലൈ​ൻ ടാ​ക്സി മേ​ഖ​ല​യി​ലും 24 ശ​ത​മാ​നം പ​ബ്ലി​ക്ക് ടാ​ക്സി, എ​യ​ർ​പോ​ർ​ട്ട് ടാ​ക്സി മേ​ഖ​ല​യി​ലു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

ശേ​ഷി​ക്കു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ ബ​സ്, ക​പ്പ​ൽ സ​ർ​വി​സ് മേ​ഖ​ല​ക​ളി​ലാ​ണ്.പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​ക്കു​കീ​ഴി​ലെ ‘വാ​സ​ൽ പ്ലാ​റ്റ്ഫോ​മി’​ൽ 3,28,000 വാ​ഹ​ന​ങ്ങ​ൾ ഇ​തു​വ​രെ ര​ജി​സ്​​റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ഗ​താ​ഗ​ത മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ക​യാ​ണ് വാ​സ​ൽ പ്ലാ​റ്റ്ഫോം ചെ​യ്യു​ന്ന​ത്. ടാ​ക്സി​ക​ളു​ടെ​യും ലോ​റി​ക​ളു​ടെ​യും കാ​ർ​ഗോ ഏ​ജ​ൻ​സി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കാ​ൻ വാ​സ​ൽ പ്ലാ​റ്റ്ഫോം പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യെ സ​ഹാ​യി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139494/saudi-publictransportviolations-rise-saudiarabia-port)