---
title: "#DEATH | പ്രവാസി മലയാളി യുവാവ് അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#DEATH #Expatriate #Malayali #youth #died #heartattack #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139498/death-expatriate-malayali-youth-died-heartattack-abudhabi"
published_at: "2023-08-16T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd04ed0283d_death.jpg"
keywords: []
---

# #DEATH | പ്രവാസി മലയാളി യുവാവ് അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **അബൂദബി : **മലപ്പുറം സ്വദേശിയായ യുവാവ്​ അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പാങ്ങ് മൈലം പാടത്ത് വീട്ടിൽ മുഹമ്മദ് അലി-നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ജൈസൽ ആണ് മരിച്ചത്.

## Article Content

**അബൂദബി : **മലപ്പുറം സ്വദേശിയായ യുവാവ്​ അബൂദബിയിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം പാങ്ങ് മൈലം പാടത്ത് വീട്ടിൽ മുഹമ്മദ് അലി-നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ്‌ ജൈസൽ ആണ് മരിച്ചത്.

അബൂദബി യാസ് ഐലന്‍റിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു.പുറത്തു പോയി മടങ്ങി വീട്ടിലെത്തിയ ജൈസൽ ഏറെ നേരമായിട്ടും വാഹനത്തിൽ നിന്ന്​ പുറത്തിറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുജോലിക്കാർ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്​.

ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഹൃദയാഘാതമാണ്​ മരണകാരണമെന്ന്​ സ്ഥിരീകരിച്ചത്. മുഹമ്മദ് ഷിബിൽ, ജസ്‌ന എന്നിവർ സഹോദരങ്ങളാണ്.

സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലത്തിന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

വെള്ളിയാഴ്ച പാങ് പള്ളിപ്പറമ്പ് വലിയ ജുമാ മസ്ജിദിൽ രാവിലെ 8.30നു ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139498/death-expatriate-malayali-youth-died-heartattack-abudhabi)