---
title: "#qatar | അറ്റകുറ്റപ്പണി; ദോഹ മെട്രോ റെഡ് ലൈനില്‍ വെള്ളിയാഴ്ച സര്‍വീസില്ല "
english_title: "#maintenance #Doha #Metro #RedLine #operate #Friday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139513/maintenance-doha-metro-redline-operate-friday"
published_at: "2023-08-16T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dd1042f3f7c_metro.jpg"
keywords: []
---

# #qatar | അറ്റകുറ്റപ്പണി; ദോഹ മെട്രോ റെഡ് ലൈനില്‍ വെള്ളിയാഴ്ച സര്‍വീസില്ല 

> **Lead Summary:** **ദോഹ: **ദോഹ മെേട്രായുടെ റെഡ് ലൈൻ റൂട്ടിൽ വെള്ളിയാഴ്ച മെട്രോ സര്‍വീസ് നടത്തില്ല. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കായി ബസുകൾ സർവീസ് നടത്തും. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.

## Article Content

**ദോഹ: **ദോഹ മെേട്രായുടെ റെഡ് ലൈൻ റൂട്ടിൽ വെള്ളിയാഴ്ച മെട്രോ സര്‍വീസ് നടത്തില്ല. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്കായി ബസുകൾ സർവീസ് നടത്തും. അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചത്.

റെഡ് ലൈൻ മെട്രോയ്ക്ക് പകരമായി മൂന്ന് റൂട്ടുകളിൽ മിനിറ്റുകളുടെ ഇടവേളയിൽ ബസ് സർവീസ് നടത്തും. അൽ വക്റ മുതൽ ലുസൈൽ ക്യൂ.എൻ.ബി വരെയാണ് റൂട്ട് ഒന്ന്. ലുസൈൽ ക്യൂ.എൻ.ബി മുതൽ അൽ വക്റ വരെ റൂട്ട് രണ്ട് സർവീസും നടത്തും. ഫ്രീ സോണിനും ഹമദ് വിമാനത്താവളത്തിനുമിടയിൽ ഷട്ട്ൽ സർവീസാണ് മൂന്നാം റൂട്ട്.

റൂട്ട് ഒന്നിലും രണ്ടിലും ഓരോ അഞ്ച് മിനിറ്റിലും ബസ് സർവീസ് ലഭ്യമാണ്. റൂട്ട് മൂന്നിൽ 15 മിനിറ്റ് ഇടവേളയിലും സർവീസ് നടത്തും. റാസ് ബൂ ഫന്തസ്, കതാറ സ്റ്റേഷനുകളിൽ ഈ ബസുകൾക്ക് സ്റ്റോപ്പുണ്ടായിരിക്കില്ല. മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവീസുകൾ പതിവു പോലെ തന്നെ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139513/maintenance-doha-metro-redline-operate-friday)