അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്ര ഒഴിവാക്കാൻ നിർദേശിച്ച്​ കുവൈത്ത്​

അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്ര ഒഴിവാക്കാൻ നിർദേശിച്ച്​ കുവൈത്ത്​
Dec 2, 2021 10:05 AM | By Kavya N

കുവൈത്ത്​ സിറ്റി: ഒമിക്രോൺ പശ്ചാത്തലത്തിൽ അത്യാവശ്യമല്ലാത്ത രാജ്യാന്തരയാത്രകൾ ഒഴിവാക്കാൻ പൗരന്മാർക്ക് നിർദേശം നൽകി കുവൈത്ത് വിദേശകാര്യമന്ത്രാലയം. വിദേശരാജ്യങ്ങളിൽ ഉള്ള കുവൈത്ത് പൗരന്മാർ ഏതു സാഹചര്യത്തിലും അതാതിടങ്ങളിലെ കുവൈത്ത് എംബസിയുമായി ബന്ധം പുലർത്തണമെന്നും അധികൃതർ നിർദേശിച്ചു.

വിവിധ രാജ്യങ്ങളിൽ കോവിഡി​ന്റെ ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രാലയം പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ കഴയുന്നതും ഒഴിവാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

യാത്രകളിലും അല്ലാത്തപ്പോഴും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. വിദേശത്തുള്ള കുവൈത്ത്​ പൗരന്മാർ അതത് രാജ്യങ്ങള്‍ സ്വീകരിക്കുന്ന ആരോഗ്യ സുരക്ഷാ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളും പൂർണമായും പാലിക്കണം. എന്താവശ്യത്തിനും കുവൈത്ത് എംബസിയുമായി ബന്ധപ്പെടാമെന്നും അധികൃതർ നിർദേശിച്ചു. അതിനിടെ നിലവിൽ കുവൈത്തിലുള്ള സ്വദേശികളും വിദേശികളും തൽക്കാലം വിദേശയാത്ര ഒഴിവാക്കുന്നതാണ് നല്ലതെന്ന് വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.

വകഭേദം വ്യാപിച്ചാൽ പല രാജ്യങ്ങളും കർശന യാത്രാനിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത മുന്നിൽക്കണ്ടാണ് യാത്രകൾ ഒഴിവാക്കാൻ അധികൃതർ നിർദേശിച്ചത്. ഒമിക്രോണുമായി ബന്ധപ്പെട്ട ആഗോള സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വൈറസ് അതിർത്തി കടന്നാണ് എത്താതിരിക്കാൻ എല്ലാ മുൻകരുതലും സ്വീകരിച്ചതായും ആരോഗ്യം മന്ത്രാലയം വ്യക്തമാക്കി.

Kuwait urges non-essential international travel

Next TV

Related Stories
 #IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

Apr 19, 2024 05:33 PM

#IndianEmbassy | ദുബായ് വിമാനത്താവളം വഴി അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെയുള്ള യാത്രകൾ പുനഃക്രമീകരിക്കണം-ഇന്ത്യന്‍ എംബസി

മോശം കാലാവസ്ഥയെ തുടർന്ന് ദുബായിലെ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വിമാനങ്ങളുടെ എണ്ണം താത്കാലികമായി പരിമിതിപ്പെടുത്തിയതിന്റെ...

Read More >>
#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

Apr 19, 2024 05:06 PM

#heavyrain | പുതിയ ന്യൂനമർദ്ദം വരുന്നൂ; അടുത്ത ആഴ്ച കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥ പ്രവചനം പുറത്തുവിട്ട് ഒമാന്‍ അധികൃതര്‍

വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ മഴമേഘങ്ങള്‍ രൂപപ്പെടാനും മഴ പെയ്യാനും സാധ്യത പ്രവചിക്കുന്നുണ്ട്. ചിലപ്പോള്‍ കനത്ത മഴയും ഇടിയോട് കൂടിയ മഴയും...

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

Apr 19, 2024 04:36 PM

#death | ഹൃദയാഘാതം: പ്രവാസി മലയാളി അൽഐനിൽ അന്തരിച്ചു

നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ...

Read More >>
#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി  വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

Apr 19, 2024 11:21 AM

#death |നാ​ട്ടി​ൽ പോ​കാ​നി​രു​ന്ന പ്രവാസി മലയാളി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ മ​റി​യു​ക​യും തീ​പി​ടി​ക്കു​ക​യും ചെ​യ്തി​രു​ന്നു....

Read More >>
#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു

Apr 19, 2024 09:15 AM

#death | ഹൃദയാഘാതം: പ്രവാസി മലയാളി ഒമാനില്‍ മരണപ്പെട്ടു

മൃതദേഹം തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച് ശനിയാഴ്ച വൈകീട്ട് മൂന്നുമണിക്ക് വെണ്‍മണിയിലുള്ള വസതിയില്‍ സംസ്‌കരിക്കുമെന്ന്...

Read More >>
#rain |കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു

Apr 19, 2024 09:00 AM

#rain |കനത്ത മഴയിൽ യുഎഇയിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് ഫിലിപ്പൈൻസ് സ്വദേശികൾ മരിച്ചു

ദുബായ് വിമാനത്താവളത്തി‍ന്റെ പ്രവർത്തനം ഇന്ന് സാധാരണ...

Read More >>
Top Stories

News Roundup