---
title: "#Muscat | നി​യ​മ​വി​രു​ദ്ധ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി; പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും"
english_title: "#Muscat #Illegal #sale #tobacco #products #Imprisonment #fine #expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139738/muscat-illegal-sale-tobacco-products-imprisonment-fine-expatriates"
published_at: "2023-08-17T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de25fde9c87_arrest.jpg"
keywords: []
---

# #Muscat | നി​യ​മ​വി​രു​ദ്ധ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി; പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും

> **Lead Summary:** നി​യ​മ​വി​രു​ദ്ധ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും.

## Article Content

നി​യ​മ​വി​രു​ദ്ധ​മാ​യി പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി​യ പ്ര​വാ​സി​ക​ൾ​ക്ക്​ ത​ട​വും പി​ഴ​യും.

ദു​ഖ​മി​ലെ ഫ​സ്റ്റ്​ ഇ​ൻ​സ്റ്റ​ന്‍റ്​ കോ​ട​തി​യാ​ണ്​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച്​ പ്ര​തി​ക​ൾ​ക്ക്​ ശി​ക്ഷ വി​ധി​ച്ച​ത്. 400 ഒ​മാ​ൻ റി​യാ​ലാ​ണ്​ പി​ഴ​യ​ട​ക്കേ​ണ്ട​ത്. ശി​ക്ഷ​ക്കു​ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്താ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ ച​വ​ക്കു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​താ​യി ഹൈ​മ​യി​ലെ ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണ വ​കു​പ്പി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പു​ക​യി​ല ശേ​ഖ​ര​വും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139738/muscat-illegal-sale-tobacco-products-imprisonment-fine-expatriates)