---
title: "#oman | രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര മേ​ഖ​ല​യി​ൽ​നി​ന്ന് നെ​യ്​​മീ​ൻ പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് പ്രാ​ബ​ല്യ​ത്തിൽ "
english_title: "#oman #Costof #catch #sea #bream #from #state's #marine #area #Effective "
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139745/oman-costof-catch-sea-bream-from-states-marine-area-effective"
published_at: "2023-08-17T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de2cc6ad5c0_fish.jpg"
keywords: []
---

# #oman | രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര മേ​ഖ​ല​യി​ൽ​നി​ന്ന് നെ​യ്​​മീ​ൻ പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് പ്രാ​ബ​ല്യ​ത്തിൽ 

> **Lead Summary:** **മ​സ്ക​ത്ത്​ : **രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര മേ​ഖ​ല​യി​ൽ​നി​ന്ന് ചെ​റി​യ​ നെ​യ്​​മീ​ൻ (അ​യ​ക്കൂ​റ) പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.

## Article Content

**മ​സ്ക​ത്ത്​ : **രാ​ജ്യ​ത്തി​ന്‍റെ സ​മു​ദ്ര മേ​ഖ​ല​യി​ൽ​നി​ന്ന് ചെ​റി​യ​ നെ​യ്​​മീ​ൻ (അ​യ​ക്കൂ​റ) പി​ടി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് ചൊ​വ്വാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യി.

ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ നി​രോ​ധ​നം ഏ​ർ​​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഏ​റെ ജ​ന​പ്രി​യ​മാ​യ മീ​നി​ന്‍റെ പ്ര​ജ​ന​ന കാ​ലം പ​രി​ഗ​ണി​ച്ചാ​ണ്​ അ​ധി​കൃ​ത​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. 65സെ​ന്‍റി​മീ​റ്റ​റി​ൽ കു​റ​ഞ്ഞ വ​ലു​പ്പ​മു​ള്ള മീ​നു​ക​ൾ പി​ടി​ക്കു​ന്ന​തി​നാ​ണ്​ വി​ല​ക്കു​ള്ള​ത്.

നി​ശ്ചി​ത വ​ലു​പ്പ​ത്തി​ലും കു​റ​ഞ്ഞ മീ​നു​ക​ൾ വ​ല​യി​ൽ പെ​ട്ടാ​ൽ അ​തി​വേ​ഗം ക​ട​ലി​ൽ തി​രി​ച്ചി​ട​ണ​മെ​ന്നും അ​ധി​കൃ​ത​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചു.

ഈ ​ഇ​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട നെ​യ്മീ​ൻ സൂ​ക്ഷി​ച്ചു​വെ​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തു​മെ​ല്ലാം നി​രോ​ധ​ന​ത്തി​ൽ​പ്പെ​ടും.

വി​ല​ക്ക്​ ലം​ഘി​ക്കു​ന്ന​വ​ർ നി​യ​മ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തേ കാ​ല​യ​ള​വി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ സ​മാ​ന​മാ​യ നി​രോ​ധ​ന ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ൾ സം​യു​ക്ത​മാ​യി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139745/oman-costof-catch-sea-bream-from-states-marine-area-effective)