---
title: "#saudi | ആ​ശു​പ​ത്രി ബി​ല്ല​ട​ച്ചി​ല്ലെ​ന്ന പേ​രി​ൽ മൃ​ത​​ദേ​ഹം പി​ടി​ച്ചുവെക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യിപ്പുമായി ആ​രോ​ഗ്യ മ​ന്ത്രാ​ലയം "
english_title: "#saudi #Against #keeping #deadbody #name #hospital #not #paying #bill #Ministry #Health #RIIP"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139749/saudi-against-keeping-deadbody-name-hospital-not-paying-bill-ministry-health-riip"
published_at: "2023-08-17T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de2e6c8c983_saudi.jpg"
keywords: []
---

# #saudi | ആ​ശു​പ​ത്രി ബി​ല്ല​ട​ച്ചി​ല്ലെ​ന്ന പേ​രി​ൽ മൃ​ത​​ദേ​ഹം പി​ടി​ച്ചുവെക്കു​ന്ന​തി​നെ​തി​രെ മു​ന്ന​റി​യിപ്പുമായി ആ​രോ​ഗ്യ മ​ന്ത്രാ​ലയം 

> **Lead Summary:** **ജി​ദ്ദ : **ആ​ശു​പ​ത്രി ബി​ല്ല​ട​ച്ചി​ല്ലെ​ന്ന പേ​രി​ൽ മൃ​ത​​ദേ​ഹം പി​ടി​ച്ചുവെക്കു​ന്ന​തി​നെ​തി​രെ​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്.

## Article Content

**ജി​ദ്ദ : **ആ​ശു​പ​ത്രി ബി​ല്ല​ട​ച്ചി​ല്ലെ​ന്ന പേ​രി​ൽ മൃ​ത​​ദേ​ഹം പി​ടി​ച്ചുവെക്കു​ന്ന​തി​നെ​തി​രെ​ സൗ​ദി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​ന്റെ മു​ന്ന​റി​യി​പ്പ്.

പ​ണം ന​ൽ​കാ​നു​ണ്ടെ​ന്ന കാ​ര​ണം പ​റ​ഞ്ഞ്​ മൃ​ത​ദേ​ഹ​ങ്ങ​ൾ ത​ട​ഞ്ഞു​വെ​ക്കു​ന്ന​തും രോ​ഗി​ക​ൾ​ക്ക്​ വി​ടു​ത​ൽ ന​ൽ​കാ​തി​രി​ക്ക​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​തി​രി​ക്ക​ലും നി​രോ​ധി​ക്ക​പ്പെ​ട്ട​താ​ണെ​ന്നും ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​മാ​ണെ​ന്നും മ​ന്ത്രാ​ല​യം ‘എ​ക്​​സ്​’ അ​ക്കൗ​ണ്ടി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത പ്ര​സ്​​താ​വ​ന​യി​ൽ അ​റി​യി​ച്ചു.

സ്വ​കാ​ര്യ ആ​രോ​ഗ്യ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 30 അ​നു​സ​രി​ച്ച് മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ കൈ​മാ​റ്റം, രോ​ഗി​ക​ളു​ടെ​യോ ന​വ​ജാ​ത​ശി​ശു​ക്ക​ളു​ടെ​യോ ഡി​സ്ചാ​ർ​ജ് എ​ന്നി​വ വ്യ​ക്തി​ക്കോ അ​യാ​ളു​ടെ ര​ക്ഷി​താ​വി​നോ മ​ര​ണ​പ്പെ​ട്ട​യാ​ളു​ടെ ബ​ന്ധു​ക്ക​ൾ​ക്കോ ​​ഉ​ള്ള അ​വ​കാ​ശ​മാ​ണ്.

അ​തി​ന്​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഉ​പാ​ധി​യാ​ക്കി​യി​ട്ടി​ല്ല. പ​ണ​ത്തി​ന്​ പ​ക​ര​മാ​യി സാ​മ്പ​ത്തി​ക ബോ​ണ്ടു​ക​ളി​ൽ ഒ​പ്പി​ടാ​ൻ നി​ർ​ബ​ന്ധി​ക്കാ​നും ആ​ശു​പ​ത്രി​ക​ൾ​ക്ക്​ അ​ധി​കാ​ര​മി​ല്ല.

സാ​മ്പ​ത്തി​ക കു​ടി​ശ്ശി​ക​യു​ള്ള​തി​നാ​ൽ മൃ​ത​ദേ​ഹം കൈ​മാ​റാ​തി​രി​ക്കു​ക, ന​വ​ജാ​ത​ശി​ശു​ക്ക​ളെ​യും രോ​ഗി​ക​ളെ​യും പോ​കാ​ൻ അ​നു​വ​ദി​ക്കാ​തെ ത​ട​ഞ്ഞു​വെ​ക്കു​ക എ​ന്നി​വ നി​യ​മ​ലം​ഘ​ന​മാ​യി ക​ണ​ക്കാ​ക്കും.

ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തു​മെ​ന്നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​ക​ൾ​ക്ക് റ​ഫ​ർ ചെ​യ്യു​മെ​ന്നും കു​ടി​ശ്ശി​ക പി​രി​ച്ചെ​ടു​ക്കാ​ൻ ആ​രോ​ഗ്യ സ്ഥാ​പ​ന​ത്തി​ന്​ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​മെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139749/saudi-against-keeping-deadbody-name-hospital-not-paying-bill-ministry-health-riip)