---
title: "#oman | റസ്റ്റോ​റ​ന്‍റി​ൽ പൊ​ട്ടി​ത്തെ​റിയുണ്ടായ സംഭവം; വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെതിരെ മു​ന്ന​റി​യി​പ്പ് "
english_title: "#oman #incident #where #explosion #restaurant #Warning #against #spreading #fakenews"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139752/oman-incident-where-explosion-restaurant-warning-against-spreading-fakenews"
published_at: "2023-08-17T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de308392d62_restoranut.jpg"
keywords: []
---

# #oman | റസ്റ്റോ​റ​ന്‍റി​ൽ പൊ​ട്ടി​ത്തെ​റിയുണ്ടായ സംഭവം; വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെതിരെ മു​ന്ന​റി​യി​പ്പ് 

> **Lead Summary:** **മ​സ്ക​ത്ത് ​: **സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ മ​ബേ​ല​യി​ൽ റസ്റ്റോറ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി സം​ഭ​വ​ത്തെ കു​റി​ച്ച്​ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി.

## Article Content

**മ​സ്ക​ത്ത് ​: **സീ​ബ്​ വി​ലാ​യ​ത്തി​ലെ തെ​ക്ക​ൻ മ​ബേ​ല​യി​ൽ റസ്റ്റോറ​ന്‍റി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി സം​ഭ​വ​ത്തെ കു​റി​ച്ച്​ വ്യാ​ജ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി.

600 ഗാ​ല​ൻ വ​ലു​പ്പ​മു​ള്ള ഗ്യാ​സ്​ സി​ലി​ണ്ട​റാ​ണ്​ പൊ​ട്ടി​ത്തെ​റി​ച്ച​ത്​ എ​ന്ന​ത​ട​ക്കം വി​വി​ധ കാ​ര്യ​ങ്ങ​ളാ​ണ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​തെ​ല്ലാം തെ​റ്റാ​യ വി​വ​ര​ങ്ങ​ളാ​ണെ​ന്നും ഇ​വ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ 18 പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും റ​സ്റ്റാ​റ​ന്‍റി​ന്​ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും വ​രെ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

പാ​ച​ക​വാ​ത​കം ചോ​ർ​ന്നാ​ണ്​ അ​പ​ക​ട​മെ​ന്ന്​ അ​ധി​കൃ​ത​ർ പി​ന്നീ​ട്​ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​മൊ​ന്ന​ട​ങ്കം കു​ലു​ങ്ങു​ന്ന രീ​തി​യി​ലാ​ണ്​ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ സ്​​ഫോ​ട​ന​ത്തി​ന്‍റെ ശ​ബ്​​ദം ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ വ​രെ കേ​ൾ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു.

സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ വി​ഭാ​ഗം അ​തി​വേ​ഗം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​യാ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139752/oman-incident-where-explosion-restaurant-warning-against-spreading-fakenews)