---
title: "#uae | യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടു, ജാഗ്രതാ നിർദ്ദേശം"
english_title: "#Heavy #dust #storm #formed #different #parts #UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139755/heavy-dust-storm-formed-different-parts-uae"
published_at: "2023-08-17T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de325c97b58_uae.jpg"
keywords: []
---

# #uae | യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടു, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **അബുദബി:** യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടു. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അബുദബിയിലെ ചില പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

## Article Content

**അബുദബി:** യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റ് രൂപപ്പെട്ടു. പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അബുദബിയിലെ ചില പ്രദേശങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

പുറത്ത് പോകുമ്പോള്‍ പൊതുജനങ്ങള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

പൊടിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ചില റോഡുകളിലെ വേഗ പരിധിയിലു മാറ്റം വരുത്തിയിട്ടുണ്ട്. അല്‍ റുവൈസ്, അല്‍ മിര്‍ഫര്‍, ലിവ, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് യെല്ലോ, ഓറഞ്ച് അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139755/heavy-dust-storm-formed-different-parts-uae)