---
title: "#arrest | കുവൈത്തിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 68 പേ​ർ അ​റ​സ്റ്റിൽ"
english_title: "#68 people #arrested #violating #residency #rules #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139770/68-people-arrested-violating-residency-rules-kuwait"
published_at: "2023-08-17T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de3b8f74b1b_kuwait.jpg"
keywords: []
---

# #arrest | കുവൈത്തിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 68 പേ​ർ അ​റ​സ്റ്റിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 68 പേ​ർ അ​റ​സ്റ്റിൽ. ഫ​ർ​വാ​നി​യ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നാ​​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് എന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യിരിക്കുന്ന​ത്.

## Article Content

**കു​വൈ​ത്ത് സി​റ്റി: [ **കുവൈത്തിൽ താ​മ​സ​നി​യ​മം ലം​ഘി​ച്ച 68 പേ​ർ അ​റ​സ്റ്റിൽ. ഫ​ർ​വാ​നി​യ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ, ഹ​വ​ല്ലി എ​ന്നി​വി​ട​ങ്ങ​ളി​ൽ​ നി​ന്നാ​​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത് എന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മ​ലം​ഘ​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള സു​ര​ക്ഷാ​ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യിരിക്കുന്ന​ത്.

പി​ടി​യി​ലാ​യ​വ​ർ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.താ​മ​സ​നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ന്നു​വ​രു​ക​യാ​ണ്. പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും പി​ടി​യി​ലാ​കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139770/68-people-arrested-violating-residency-rules-kuwait)