---
title: "#UAE | യുഎഇയിൽ ഉച്ചവിശ്രമനിയമം; അൻപതോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം "
english_title: "#UAE #Midday #breakrule #UAE #Ministry HumanResources #Indigenization #found #50violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139781/uae-midday-breakrule-uae-ministry-humanresources-indigenization-found-50violations"
published_at: "2023-08-17T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de426a6a272_UAE.jpg"
keywords: []
---

# #UAE | യുഎഇയിൽ ഉച്ചവിശ്രമനിയമം; അൻപതോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം 

> **Lead Summary:** **അബുദാബി : **യുഎഇയിൽ ഉച്ചവിശ്രമനിയമവുമായി ബന്ധപ്പെട്ട് അൻപതോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

## Article Content

**അബുദാബി : **യുഎഇയിൽ ഉച്ചവിശ്രമനിയമവുമായി ബന്ധപ്പെട്ട് അൻപതോളം നിയമലംഘനങ്ങൾ കണ്ടെത്തിയതായി മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം.

പുറംതൊഴിലെടുക്കുന്നവർക്ക് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 3 വരെ നിർബന്ധമായും വിശ്രമം അനുവദിക്കണമെന്നാണ് നിയമം.

ഇത് പ്രാബല്യത്തിൽ വന്ന ജൂൺ 15 മുതൽ ജൂലൈ അവസാനം വരെ 47 സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയെന്ന് അധികൃതർ വ്യക്തമാക്കി.

നിയമംലംഘിക്കുന്ന കമ്പനികളിൽ നിന്ന് ഒരു തൊഴിലാളിക്ക് 5,000 എന്ന കണക്കിൽ 50,000 ദിർഹം വരെ പിഴയായി ഈടാക്കും.

നിയമലംഘനത്തിന്റെ തോത് അനുസരിച്ച് കമ്പനിയുടെ ലൈസൻസ് റദ്ദാക്കുകയും റേറ്റിങ് കുറയ്ക്കുകയും ചെയ്യും. അടുത്തമാസം 15 വരെ രാജ്യത്ത് ഉച്ചവിശ്രമനിയമം തുടരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139781/uae-midday-breakrule-uae-ministry-humanresources-indigenization-found-50violations)