---
title: "#death | ഹൃദയാഘാതം; ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു"
english_title: "#heartattack #Umrah #pilgrim #died #Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139795/heartattack-umrah-pilgrim-died-makkah"
published_at: "2023-08-17T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64de497b06c42_death.jpg"
keywords: []
---

# #death | ഹൃദയാഘാതം; ഉംറ തീർഥാടകൻ മക്കയിൽ മരിച്ചു

> **Lead Summary:** **മക്ക: **ഉംറ നിർവ്വഹിക്കാൻ മകനും പേരമകനുമൊപ്പം എത്തിയ മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

## Article Content

**മക്ക: **ഉംറ നിർവ്വഹിക്കാൻ മകനും പേരമകനുമൊപ്പം എത്തിയ മലപ്പുറം സ്വദേശി മക്കയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മലപ്പുറം കിഴിശ്ശേരി പുളിയക്കോട് ആക്കപ്പറമ്പ് സ്വദേശി തൊട്ടുംപീടിയേക്കൽ ഉമ്മർ (72) ആണ് മരിച്ചത്. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിന് പുറപ്പെടാനുള്ള ഒരുക്കത്തിനിടെ വ്യാഴാഴ്ച ഹറമിന് സമീപത്തുള്ള താമസസ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു.

മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരത്തിന് ശേഷം മക്കയിലെ ശറായ മഖ്ബറയിൽ ഖബറടക്കി. റുഖിയയാണ് ഭാര്യ. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139795/heartattack-umrah-pilgrim-died-makkah)