---
title: "#airindia | യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ"
english_title: "#airindia #AirIndia #offers #discounts #ticketprices #passengers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139811/airindia-airindia-offers-discounts-ticketprices-passengers"
published_at: "2023-08-18T06:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dec04e00cdf_airindia.jpg"
keywords: []
---

# #airindia | യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ

> **Lead Summary:** യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.

## Article Content

യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്.

ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ് ഇളവുകൾ വാ​ഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 15നും ഒക്ടോബർ 31നും ഇടയിലെ യാത്രക്കാണ് ഇളവ് ലഭ്യമാവുക.

ഗൾഫ് സെക്ടറിൽ തെരഞ്ഞെടുത്ത നഗരങ്ങളിലേക്കുള്ള യാത്രകൾക്ക് മാത്രമായി ഓഫര്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് പുലർച്ചെ ആരംഭിച്ച ഓഫർ 20ന് അർധരാത്രിയോടെ അവസാനിക്കും. അതിന് മുമ്പായി ബുക്ക് ചെയ്യുന്നവർക്ക് നിശ്ചിത റൂട്ടുകളിൽ 10 മുതൽ 15ശതമാനം വരെ നിരക്ക് ഇളവോടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.

വൺവേ, റിട്ടേൺ ഫ്ലെെറ്റുകൾ ഉൾപ്പെടെ ഈ യാത്രാ നിരക്കിളവ് ലഭിക്കും. ഇന്ത്യ- സൗദി സെക്ടറിൽ 15 ശതമാനം നിരക്കിളവ് ലഭിക്കും.

സാർക് രാജ്യങ്ങളായ അഫ്ഗാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, ഭൂട്ടാൻ എന്നിവടങ്ങളിലേക്കുള്ള യാത്രക്ക് 15 ശതമാനവും, ഇന്ത്യ- യൂറോപ്പ് 30 മുതൽ 50 ശതമാനവും, ഇന്ത്യ - സൗത്ത് ഈസ്റ്റ് ഏഷ്യൻ 10 ശതമാനവും പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139811/airindia-airindia-offers-discounts-ticketprices-passengers)