---
title: "കുറ്റ്യാടി കൂട്ടായ്മ ബാഡ്​മിൻറൺ ടൂർണമെൻറ്​ നടത്തി"
english_title: "Kuttyadi Community Badminton Tournament"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/13983/kuttyadi-community-badminton-tournament"
published_at: "2021-12-02T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a8656a903e2_kty.jpg"
keywords: []
---

# കുറ്റ്യാടി കൂട്ടായ്മ ബാഡ്​മിൻറൺ ടൂർണമെൻറ്​ നടത്തി

> **Lead Summary:** **ദുബൈ: **യു.എ.ഇ 50ാം ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് വോളിബാൾ താരം നവാസ് ചിറ്റാരി ഉദ്​ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ സുഹൈൽ മൂസ അധ്യക്ഷത വഹിച്ചു.

## Article Content

**ദുബൈ: **യു.എ.ഇ 50ാം ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായി യു.എ.ഇ കുറ്റ്യാടി കൂട്ടായ്മ സംഘടിപ്പിച്ച ബാഡ്മിൻറൺ ടൂർണമെൻറ് വോളിബാൾ താരം നവാസ് ചിറ്റാരി ഉദ്​ഘാടനം ചെയ്തു. കൂട്ടായ്മ ചെയർമാൻ സുഹൈൽ മൂസ അധ്യക്ഷത വഹിച്ചു.

ഒന്നാം സ്ഥാനക്കാർക്കുള്ള അൽ മസാക്കിൻ ട്രോഫി ജമാൽ കൊളക്കണ്ടത്തിലും സി.സി. സൂപ്പി മാസ്​റ്ററും രണ്ടാം സ്ഥാനക്കാർക്കുള്ള അൽഫുർസാൻ ട്രാവൽ ട്രോഫി വി.പി.നൗഷദും മൂന്നാം സ്ഥാനക്കാർക്കുള്ള ലേണേഴ്​സ് പോയൻറ്​ അക്കാദമി ട്രോഫി ബഷീർ കൊളക്കണ്ടനും നൽകി.

കെ.ഇ. ആരിഫ്, കെ.പി. അജ്നാസ് , എം.ഇ. നവാസ് , ഫസൽ കല്ലാറ, റഹീം തെരുവത്ത്, കെ.പി. റമീസ് , അജ്മൽ, വസീം എന്നിവർ സംസാരിച്ചു. ടി.എം. സുബീർ സ്വാഗതവും സി.എച്ച്. സാജിദ് നന്ദിയും പറഞ്ഞു. സി. റിയാസ് , ഡോ. നിജാദ്,എ.കെ.കെ. അഫ്സൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/13983/kuttyadi-community-badminton-tournament)