---
title: "#uae | യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി; 5000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം  "
english_title: "#Harassed #youngwoman #5000 #dirhams #compensation"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139879/harassed-youngwoman-5000-dirhams-compensation"
published_at: "2023-08-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df098466198_uae.jpg"
keywords: []
---

# #uae | യു​വ​തി​യെ ശ​ല്യ​പ്പെ​ടു​ത്തി; 5000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം  

> **Lead Summary:** **അ​ബൂ​ദ​ബി: **യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് യു​വാ​വ് 5000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ബൂ​ദ​ബി കു​ടും​ബ, സി​വി​ല്‍ കോ​ട​തി ഉ​ത്ത​ര​വ്.

## Article Content

**അ​ബൂ​ദ​ബി: **യു​വ​തി​യെ ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ന് യു​വാ​വ് 5000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ അ​ബൂ​ദ​ബി കു​ടും​ബ, സി​വി​ല്‍ കോ​ട​തി ഉ​ത്ത​ര​വ്.

നി​ര​ന്ത​രം ഫോ​ണി​ല്‍ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​തി​ലൂ​ടെ യു​വ​തി​ക്കു​ണ്ടാ​യ മാ​ന​സി​ക ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി യു​വാ​വി​നോ​ട് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ വി​ധി​ച്ച​ത്.

ത​നി​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്ത് 50,000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും യു​വാ​വി​ല്‍നി​ന്ന് ഈ​ടാ​ക്കി ന​ല്‍ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് യു​വ​തി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​രു​ഭാ​ഗ​വും കേ​ട്ട കോ​ട​തി 5000 ദി​ര്‍ഹം ന​ഷ്ട​പ​രി​ഹാ​രം വി​ധി​ക്കു​ക​യാ​യി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139879/harassed-youngwoman-5000-dirhams-compensation)