---
title: "#saudiarabia | സൗദിയിൽ മയക്കുമരുന്ന് കൈവശംവെച്ചാൽ അഞ്ച്​ വർഷം തടവും 30,000 റിയാൽ പിഴയും "
english_title: "#Possession #drugs #Saudiarabia #punishable #fiveyears #prison #fine #30,000 #riyals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/139925/possession-drugs-saudiarabia-punishable-fiveyears-prison-fine-30000-riyals"
published_at: "2023-08-18T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df22aaf076f_jail.jpg"
keywords: []
---

# #saudiarabia | സൗദിയിൽ മയക്കുമരുന്ന് കൈവശംവെച്ചാൽ അഞ്ച്​ വർഷം തടവും 30,000 റിയാൽ പിഴയും 

> **Lead Summary:** **യാം​ബു: **മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം സൂ​ക്ഷി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷ. അ​ഞ്ച്​ വ​ർ​ഷം ത​ട​വും 30,000 റി​യാ​ൽ പി​ഴ​യും ശി​ക്ഷി​ക്കു​മെ​ന്ന്​ സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

## Article Content

**യാം​ബു: **മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം സൂ​ക്ഷി​ച്ചാ​ൽ ക​ടു​ത്ത ശി​ക്ഷ. അ​ഞ്ച്​ വ​ർ​ഷം ത​ട​വും 30,000 റി​യാ​ൽ പി​ഴ​യും ശി​ക്ഷി​ക്കു​മെ​ന്ന്​ സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

‘നാ​ർ​ക്കോ​ട്ടി​ക്‌​സ് ആ​ൻ​ഡ് സൈ​ക്കോ​ട്രോ​പി​ക് സ​ബ്‌​സ്​​റ്റ​ൻ​സ് ക​ൺ​ട്രോ​ൾ’ നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 39 അ​നു​സ​രി​ച്ച് ല​ഹ​രി​വ​സ്തു​ക്ക​ൾ ആ​രു​ടെ​യെ​ങ്കി​ലും കൈ​വ​ശം ക​ണ്ടെ​ത്തി​യാ​ൽ​ത​ന്നെ അ​ഞ്ച്​ വ​ർ​ഷം വ​രെ ത​ട​വും കൂ​ടാ​തെ 30,000 റി​യാ​ൽ പി​ഴ​യും ചു​മ​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ർ​ത്തി​ച്ച് ചൂ​ണ്ടി​ക്കാ​ട്ടി.

മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റാ​നോ വി​പ​ണ​നം ന​ട​ത്താ​നോ ഉ​ദ്ദേ​ശി​ച്ച​ല്ലെ​ങ്കി​ലും റെ​യ്‌​ഡി​ലോ പൊ​ലീ​സ് പ​രി​ശോ​ധ​ന​യി​ലോ മ​യ​ക്കു​മ​രു​ന്നോ മ​റ്റു ല​ഹ​രി​വ​സ്തു​ക്ക​ളോ ക​ണ്ടെ​ത്തി​യാ​ൽ പ്ര​തി​ക​ൾ​ക്ക് ശി​ക്ഷ ന​ൽ​കാ​ൻ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ​യു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/139925/possession-drugs-saudiarabia-punishable-fiveyears-prison-fine-30000-riyals)