സ്വദേശിവത്കരണ പാതയില്‍ യൂണിയന്‍കോപ്; ഉന്നത പദവികളില്‍ 72 ശതമാനവും സ്വദേശികള്‍

സ്വദേശിവത്കരണ പാതയില്‍ യൂണിയന്‍കോപ്; ഉന്നത പദവികളില്‍ 72 ശതമാനവും സ്വദേശികള്‍
Sep 15, 2021 01:34 PM | By Truevision Admin

ദുബൈ : യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ് ദുബൈയിലെ തങ്ങളുടെ എല്ലാ ബ്രാഞ്ചുകളിലും സെന്ററുകളിലും മാളുകളിലും സ്വദേശിവത്‍കരണം വര്‍ദ്ധിപ്പിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി.

എല്ലാ രംഗങ്ങളിലും സ്വദേശികള്‍ക്ക് ജോലി ലഭ്യമാക്കുന്നതിനാണ് ഏറ്റവും വലിയ മുന്‍ഗണനയെന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശം ഫലപ്രാപ്തിയിലെത്തിക്കാനായിസ സ്വദേശികളായ ഏറ്റവും മികച്ച ജീവനക്കാരെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയാണ് യൂണിയന്‍കോപിന്റെ ലക്ഷ്യം.

യൂണിയന്‍കോപിന്റെ ഉന്നത പദവികളില്‍ സ്വദേശിവത്കരണ നിരക്ക് 72 ശതമാനത്തിലെത്തിയിട്ടുണ്ട്. യോഗ്യരായ സ്വദേശികളെ ആകര്‍ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്‍കരിക്കുകയും ചെയ്യുന്നു.

രാജ്യത്തെ മികവുറ്റ ഭരണാധികാരികളുടെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നും രാജ്യത്തിന്റെയും പൗരന്മാരുടെയും താത്പര്യങ്ങള്‍ക്ക് അനുസൃതമായും അവരുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പിന്തുണയേകിയും സ്വദേശിവത്കരണ രംഗത്ത് യൂണിയന്‍കോപ് വലിയ പുരോഗതിയാണ് നേടിയതെന്ന് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ ഫലാസി പറഞ്ഞു.

തൊഴില്‍ വിപണയില്‍ സജീവമാകാനും കഴിവുകള്‍ വികസിപ്പിക്കാനും സ്വദേശി യുവാക്കള്‍ക്ക് പിന്തുണയേകിക്കൊണ്ടാണ് ഇത്തരം നടപടികള്‍.

രാജ്യത്ത് മികവിലേക്കും വിജയത്തിലേക്കുമുള്ള സ്വദേശി ജനതയുടെ പാതയില്‍ പിന്തുണയേകാന്‍ യൂണിയന്‍കോപ് സ്വദേശികളെത്തന്നെ കണ്ടെത്തുകയും അവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നു.

ചില്ലറ വ്യാപാര രംഗത്തെ മുന്‍നിരക്കാരെന്ന നിലയില്‍ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കൊപ്പം അതിന്റെ മുന്‍നിരയിലുള്ള തന്ത്രപ്രധാനമായൊരു ലക്ഷ്യമായാണ് സ്വദേശിവത്കരണത്തെ സ്ഥാപനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

UnionCop on the path of nationalization; 72% of the top ranks are natives

Next TV

Related Stories
Top Stories