---
title: "#arrest | അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ"
english_title: "#107people #including #ministry #officials #arrested #SaudiArabia #corruption #cases"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140068/107people-including-ministry-officials-arrested-saudiarabia-corruption-cases"
published_at: "2023-08-18T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df905bbbdd3_ARREST.jpg"
keywords: []
---

# #arrest | അഴിമതി കേസുകളിൽ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേർ സൗദിയില്‍ അറസ്റ്റിൽ

> **Lead Summary:** **റിയാദ്: **അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.

## Article Content

**റിയാദ്: **അഴിമതിയും അധികാര ദുർവിനിയോഗവും കൈക്കൂലിയും പണം വെളുപ്പിക്കലും വ്യാജ രേഖാ നിർമാണവുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയ ഉദ്യോഗസ്ഥരടക്കം 107 പേരെ ഈ മാസം അറസ്റ്റ് ചെയ്തതായി സൗദി അഴിമതി വിരുദ്ധ അതോറിറ്റിയായ ‘നസഹ’ അറിയിച്ചു.

ഇക്കൂട്ടത്തിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. പ്രതികൾക്കെതിരായ കേസുകൾ കോടതിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായി നിയമാനുസൃത നടപടികൾ പൂർത്തിയാക്കിവരികയാണ്.

പ്രതിരോധം, ആരോഗ്യം, ആഭ്യന്തരം, മുനിസിപ്പൽ-പാർപ്പിടം, വിദ്യാഭ്യാസം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരാണ് പ്രതികളുടെ കൂട്ടത്തിലുള്ളത്.

അഴിമതിയും അധികാര ദുർവിനിയോഗവും മറ്റും സംശയിച്ച് കഴിഞ്ഞ മാസം 260 പേരെയാണ് അതോറിറ്റി ചോദ്യം ചെയ്തത്. ഇക്കൂട്ടത്തിൽ പ്രതികളാണെന്ന് തെളിഞ്ഞ 107 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140068/107people-including-ministry-officials-arrested-saudiarabia-corruption-cases)