---
title: "#fire | അജ്മാനില്‍ വെയര്‍ ഹൗസിന് തീപിടിച്ചു"
english_title: "#warehouse #caught #fire #ajman #uae"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140072/warehouse-caught-fire-ajman-uae"
published_at: "2023-08-18T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df94a17c42b_uae.jpg"
keywords: []
---

# #fire | അജ്മാനില്‍ വെയര്‍ ഹൗസിന് തീപിടിച്ചു

> **Lead Summary:** ** അജ്മാന്‍: **അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ ഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സഫീര്‍ മാളിന് പിറക് വശത്തെ കമ്പനിക്ക് തീ പിടിച്ചത്.

## Article Content

** അജ്മാന്‍: **അജ്മാനിലെ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന വെയര്‍ ഹൗസിന് തീപിടിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സഫീര്‍ മാളിന് പിറക് വശത്തെ കമ്പനിക്ക് തീ പിടിച്ചത്.

ഉപയോഗിച്ച ഫര്‍ണീച്ചറുകള്‍ വിപണനം നടത്തുന്ന സ്ഥാപനത്തിന്‍റെ വെയര്‍ ഹൗസ് ആണെന്ന് സംശയിക്കുന്നു. വിവരം അറിഞ്ഞയുടനെ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. നാശനഷ്ടങ്ങളുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140072/warehouse-caught-fire-ajman-uae)