---
title: "#rupees | ദിര്‍ഹവുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികളുടെ തിരക്ക്"
english_title: "#rupees #value #rupee #fell #against #dirham #expatriates #rushed #send #money #backhome"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140081/rupees-value-rupee-fell-against-dirham-expatriates-rushed-send-money-backhome"
published_at: "2023-08-18T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64df98d05fb20_rupees.jpg"
keywords: []
---

# #rupees | ദിര്‍ഹവുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കാന്‍ പ്രവാസികളുടെ തിരക്ക്

> **Lead Summary:** **അബുദബി : **യുഎഇ ദിര്‍ഹവുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

## Article Content

**അബുദബി : **യുഎഇ ദിര്‍ഹവുമായുളള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

ഉയര്‍ന്ന നിരക്കില്‍ നാട്ടിലേക്ക് പണമയക്കാനുള്ള ഏറ്റവും നല്ല അവസരമായാണ് ഇതിനെ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ കാണുന്നത്.

കൂടുതല്‍ തുക നാട്ടില്‍ ലഭിക്കുമെന്നതിനാല്‍ ലോണെടുത്ത് വരെ പണം അയക്കുകയാണ് മലയാളികള്‍ ഉള്‍പ്പടെയുളള പ്രവാസികള്‍.

ഫിലിപ്പീന്‍ കറന്‍സിയായ പെസോയുടെ മൂല്യം ഇടിഞ്ഞതോടെ ഇന്ത്യക്കാര്‍ക്കും പാകിസ്ഥാനികള്‍ക്കും പുറമെ ഫിലിപ്പീന്‍സില്‍ നിന്നുളള വിദേശികളും സ്വന്തം രാജ്യത്തേക്ക് വലിയ തോതില്‍ പണം അയക്കുന്നുണ്ട്.

യുഎഇയിലെ വിവിധ എക്‌സ്‌ചേഞ്ച് ഹൗസുകളിലും ഈ തിരക്ക് പ്രകടമാണ്. രാജ്യത്തെ പണമിടപാടില്‍ പത്ത് ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ദിര്‍ഹവുമായുള്ള വിനിമയത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 22.65 വരെ എത്തിയിരുന്നു. ഡോളറിന്റെ വിനിമയത്തില്‍ 1.2 ശതമാനത്തിന്റെ ഇടിവും രേഖപ്പെടുത്തി.

സമീപ കാലത്തെ ഏറ്റവും വലിയ ഇടിവാണ് ഈ മാസം രൂപക്ക് ഉണ്ടായത്. ഇന്ത്യന്‍, പാകിസ്ഥാന്‍ രൂപയുടെയും ഫിലിപ്പീന്‍സ് പെസോയുടെയും മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. അങ്ങനെയങ്കില്‍ യുഎഇയില്‍ നിന്ന് നാട്ടിലേക്കുളള പണമയക്കല്‍ തോത് ഇനിയും വലിയ തോതില്‍ ഉയരും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140081/rupees-value-rupee-fell-against-dirham-expatriates-rushed-send-money-backhome)