---
title: "#reconganised |  അബുദാബിയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ട പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു"
english_title: "#expatriate #Malayali #found #dead #road #AbuDhabi #identified"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140089/expatriate-malayali-found-dead-road-abudhabi-identified"
published_at: "2023-08-18T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64dfa2f797d2e_abudabi.jpg"
keywords: []
---

# #reconganised |  അബുദാബിയില്‍ റോഡില്‍ മരിച്ചനിലയില്‍ കണ്ട പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു

> **Lead Summary:** **അബുദാബി: [ **എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ അബുദാബിയില്‍ അന്തരിച്ചു. ഈ മാസം ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷകീവ് ഹംസയുടെ ഇടപെടലിൽ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചു .

## Article Content

**അബുദാബി: [ **എറണാകുളം ആലുവ കോട്ടപ്പുറം സ്വദേശി അടക്ക്യാപ്പറമ്പില്‍ നിസാര്‍ അബുദാബിയില്‍ അന്തരിച്ചു. ഈ മാസം ആറിനാണ് നിസാറിനെ റോഡില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഷകീവ് ഹംസയുടെ ഇടപെടലിൽ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ചു .

വെള്ളിയാഴ്ച സഹോദരനടക്കമുള്ള കുടുംബമെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു . മരിച്ച നിസാര്‍ 15 വര്‍ഷമായി പ്രവാസിയാണ്. പരേതനായ ഉസ്മാന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: കല്ലുംപുറത്ത് അലിയാര്‍ നിഷ (ദുബായ്) , മക്കള്‍: ഹെന, നോയ. സഹോദരങ്ങള്‍: നിയാസ്, ബാബു, സാബു, നൗഷാദ്. കബറടക്കം നാട്ടില്‍ .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140089/expatriate-malayali-found-dead-road-abudhabi-identified)