---
title: "#drowned | ദാ​ഹി​റ​യി​ൽ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു "
english_title: "#native #drowned #Dahira"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140217/native-drowned-dahira"
published_at: "2023-08-19T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0799549e5b_water.jpg"
keywords: []
---

# #drowned | ദാ​ഹി​റ​യി​ൽ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു 

> **Lead Summary:** **മ​സ്ക​ത്ത്​: **ഇ​ബ്രി വി​ലാ​യ​ത്തി​ലെ ദാ​ഹി​റ​യി​ൽ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

## Article Content

**മ​സ്ക​ത്ത്​: **ഇ​ബ്രി വി​ലാ​യ​ത്തി​ലെ ദാ​ഹി​റ​യി​ൽ സ്വ​ദേ​ശി മു​ങ്ങി​മ​രി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യാ​ണ്​ ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്.

സം​ഭ​വം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹ​മാ​ണ്​ ക​ണ്ടെ​ടു​ക്കാ​നാ​യ​ത്.

രാ​ജ്യ​ത്ത്​ പ​ല ഭാ​ഗ​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ മ​ഴ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ദി​ക​ളി​ൽ നീ​ന്താ​നി​റ​ങ്ങു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

ലൈ​ഫ്​ ജാ​ക്ക​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പു​ന​ൽ​കു​ന്ന ക​മ്പ​നി​ക​ളോ​ടൊ​പ്പം മാ​ത്രം ടൂ​റി​ന്​ പോ​വു​ക എ​ന്നി​വ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​പ​ക​ട​സ​മ​യ​ത്ത്​ സ്വ​യ​ര​ക്ഷ​ക്ക്​ ഇ​തു​പ​ക​രി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140217/native-drowned-dahira)