---
title: "#FIRE | അജ്മാനില്‍ ബഹുനില കെട്ടിടത്തിലെ തീപിടിച്ച സംഭവം; താമസക്കാർ തിരികെ വീടുകളിലെത്തി"
english_title: "#FIRE #fire #incident #multi-storey #building #Ajman #Residents #returned #homes"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/140234/fire-fire-incident-multi-storey-building-ajman-residents-returned-homes"
published_at: "2023-08-19T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e088549a26c_build.jpg"
keywords: []
---

# #FIRE | അജ്മാനില്‍ ബഹുനില കെട്ടിടത്തിലെ തീപിടിച്ച സംഭവം; താമസക്കാർ തിരികെ വീടുകളിലെത്തി

> **Lead Summary:** **അജ്മാൻ : **അജ്മാനില്‍ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാറ്റി താമസിച്ചവർ തിരികെ വീടുകളിലെത്തി.

## Article Content

**അജ്മാൻ : **അജ്മാനില്‍ ഇന്ത്യക്കാരടക്കം ഒട്ടേറെ പ്രവാസികള്‍ താമസിച്ചിരുന്ന ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് മാറ്റി താമസിച്ചവർ തിരികെ വീടുകളിലെത്തി.

207 പേ​രെ​യാ​ണ് തീപിടിത്തത്തെ തുടർന്ന് താൽകാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചത്. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും കെ​ട്ടി​ട​ത്തി​ലേ​ക്ക്​ തി​രി​കെ​യെ​ത്തി​യ​താ​യാ​ണ്​ വി​വ​രം. ഈ ​കെ​ട്ടി​ട​ത്തി​ല്‍ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള നി​ര​വ​ധി പേ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ട്.

16 അപ്പാര്‍ട്ട്‌മെന്റുകളും 13 വാഹനങ്ങളുമാണ് തീപിടിത്തത്തിൽ കത്തിനശിച്ചത്. ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടരുകയായിരുന്നു.

ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഫ്‌ളാറ്റുകളില്‍ ഉണ്ടായിരുന്ന സാധനങ്ങള്‍ മുഴുവന്‍ കത്തി നശിച്ചിരുന്നു. അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കിയത്.

കെട്ടിടത്തിലെ താമസക്കാരെയെല്ലാം വേഗത്തില്‍ ഒഴിപ്പിക്കാനായതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. തീ പിടിത്തത്തിന്റെ ദൃശ്യങ്ങള്‍ അജ്മാന്‍ പൊലീസ് സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു.

താ​മ​സ​ക്കാ​രോ​ട് സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​കൾ പാലിക്കണമെന്നും ജാ​ഗ്രത പുലർത്തണമെന്നും അജ്മാൻ പൊലീസ് ഓ​പ്പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മേ​ജ​ർ അ​ബ്ദു​ല്ല സെ​യ്ഫ് അ​ൽ മ​ത്രൂ​ഷി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/140234/fire-fire-incident-multi-storey-building-ajman-residents-returned-homes)